SWISS-TOWER 24/07/2023

വ്യാജ ഏറ്റുമുട്ടലില്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവം: 17 പോലീസുകാര്‍ക്ക് ജീവപര്യന്തം

 


ഡെല്‍ഹി: (www.kvartha.com 09.06.2014) ഗാസിയാബാദില്‍ നിന്നുള്ള എം.ബി.എ വിദ്യാര്‍ത്ഥിയെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ 17 പോലീസുകാര്‍ക്ക് ജീവപര്യന്തം.2009 ജൂലായ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

നിരായുധനായ രണ്‍ബീര്‍ സിംഗിനെ കൊള്ളസംഘവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പോലീസുകാര്‍ കൊലപ്പെടുത്തിയത്. ഡെറാഡൂണിലെ മോഹിനി റോഡില്‍ വെച്ച് രണ്‍ബീര്‍ സിംഗിനെ കാണാനിടയായ പോലീസുകാര്‍ വ്യാജ ഏറ്റുമുട്ടലില്‍ ഡൂണ്‍ താഴ്‌വരയില്‍ വെച്ച് എ.കെ 47 റൈഫിള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച ഡെല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരാഖണ്ഡിലെ ഇന്‍സ്‌പെക്ടറും സബ് ഇന്‍സ്‌പെക്ടറും ഉള്‍പ്പെടെ 17 പോലീസുകാര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.

അതേസമയം ജയിലില്‍ കഴിയുന്ന പതിനെട്ടാം പ്രതിയെ കോടതി വിട്ടയച്ചു. പ്രതികള്‍ ഓരോരുത്തരും 20,000 രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു.  കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

സി.ബി.സി ഐ.ഡി അന്വേഷിച്ച കേസ് ആദ്യം ഡെറാഡൂണിലായിരുന്നു പരിഗണിച്ചിരുന്നത്. രണ്‍ബീറിന്റെ പിതാവ് രവീന്ദ്ര സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി ഉത്തരവുപ്രകാരം കേസ് സി ബി ഐക്ക് കൈമാറുകയും വിചാരണ ഡെറാഡൂണില്‍ നിന്നും ഡെല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തു.

വ്യാജ ഏറ്റുമുട്ടലില്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവം: 17 പോലീസുകാര്‍ക്ക് ജീവപര്യന്തം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  2009 Dehradun fake encounter: 17 Uttarakhand cops get life sentence, MBA Student, Conspiracy, CBI, Supreme Court of India, New Delhi, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia