SWISS-TOWER 24/07/2023

താന്‍ പിന്നാക്കക്കാരനായതിനാലാണ് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്: മോഡി

 


ഡെല്‍ഹി:  (www.kvartha.com 06.05.2014) പ്രിയങ്കാ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ജാതി കാര്‍ഡിന് മറുപടിയുമായി നരേന്ദ്രമോഡി. താന്‍ പിന്നാക്ക വിഭാഗക്കാരനായതുകൊണ്ടാണ് പ്രിയങ്കാ ഗാന്ധി തന്റെ രാഷ്ട്രീയം താണ രാഷ്ട്രീയമാണെന്ന് ആരോപിക്കുന്നത്.

അമേഠിയുടെ മണ്ണില്‍ വെച്ച്  പിതാവ് രാജീവ് ഗാന്ധിയെ  അപമാനിച്ച നരേന്ദ്ര മോഡിയുടേത് താണ രാഷ്ട്രീയമാണെന്ന് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടപ്പ് പ്രചാരണ റാലിയില്‍ പ്രിയങ്കാ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് ട്വിറ്ററിലൂടെ മറുപടി നല്‍കുകയായിരുന്നു മോഡി.

പിന്നാക്ക വര്‍ഗത്തിന്റെ പോരാട്ടത്തിന്റെ ഫലമാണ് ജാതി വ്യവസ്ഥയില്ലാത്ത ഇന്നത്തെ ഇന്ത്യ ഉണ്ടായതെന്ന കാര്യം ഗാന്ധി കുടുംബത്തിലെ ചിലര്‍ മറക്കുന്നു. കഴിഞ്ഞ അറുപത് വര്‍ഷത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന ആയിരക്കണക്കിന് പേരുടെ കണ്ണീരൊപ്പാന്‍  താഴ്ന്ന ജാതിക്കാരന്റെ രാഷ്ട്രീയക്കളിക്കു കഴിയും. രാജ്യത്തെ സമൃദ്ധമാക്കാനും ശക്തിപ്പെടുത്താനും  താഴ്ന്ന രാഷ്ട്രീയക്കളിക്ക് സാധിക്കുമെന്നും മോഡി ട്വിറ്ററില്‍  എഴുതി.

ഉത്തര്‍പ്രദേശിലും ബീഹാറിലുമായി നാല്പത്തിയാറ് സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കാന്‍ ബാക്കിയുള്ളപ്പോള്‍ പിന്നാക്കവിഭാഗങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കുകയാണ് മോഡിയുടെ ലക്ഷ്യം.

താന്‍ അധികാരത്തില്‍ വന്നാല്‍ ആര്‍ എസ് എസ് അല്ല ഇന്ത്യന്‍ ഭരണഘടനയാണ് പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നതെന്നും  മോഡി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നൂറു സീറ്റെങ്കിലും ലഭിക്കാത്ത പക്ഷം പാര്‍ട്ടിയില്‍ ഗാന്ധി കുടുംബത്തിനെതിരെ കലാപം ഉണ്ടാകും. ഇതൊഴിവാക്കാന്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മോഡി പറഞ്ഞു.
താന്‍ പിന്നാക്കക്കാരനായതിനാലാണ് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്: മോഡി
രാഹുല്‍ഗാന്ധിയെയും സോണിയയെയും വാക്കുകള്‍ കൊണ്ട് ആക്രമിക്കുമ്പോഴും
പ്രിയങ്കയ്‌ക്കെതിരെ   മോഡി ഇതുവരെ ശക്തമായ വാക്കുകളൊന്നും ഉപയോഗിച്ചിരുന്നില്ല.

എന്നാല്‍ അമേഠിയില്‍ രാഹുലിനെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ ആരാണെന്ന് പ്രിയങ്ക ചോദിച്ചതാണ് മോഡിയെ പ്രകോപിപ്പിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വീടുകളും വാഹനങ്ങളും തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
Keywords:  Modi plays 'caste card' to hit back at Priyanka, Congress, New Delhi, Allegation, Politics, Rahul Gandhi, Sonia Gandhi, Twitter, Congress, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia