മുന്‍ ആന്ധ്രാ മുഖ്യമന്ത്രി ജനാര്‍ദന റെഡ്ഡി അന്തരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 09.05.2014)  മുന്‍ ആന്ധ്രാ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍.ജനാര്‍ദന(80) റെഡ്ഡി അന്തരിച്ചു.  കരള്‍ രോഗത്തെ തുടര്‍ന്ന് നിസാം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. ഭാര്യയും നാല് ആണ്‍മക്കളുമുണ്ട്.

മുന്‍ ആന്ധ്രാ മുഖ്യമന്ത്രി ജനാര്‍ദന റെഡ്ഡി അന്തരിച്ചുആന്ധ്രയിലെ നെല്ലൂരില്‍ ജനിച്ച ജനാര്‍ദന റെഡ്ഡി 1992 - 94 കാലഘട്ടത്തിലാണ് ആന്ധ്രാ മുഖ്യമന്ത്രിയായിരുന്നത്. സ്വകാര്യ മേഖലയില്‍ പ്രൊഫഷണല്‍ എഞ്ചിനിയറിംഗ് കോളജുകള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും അനുമതി നല്‍കിയതും റെഡ്ഡിയുടെ ഭരണ നേട്ടങ്ങളില്‍ പെടുന്നു.  ഈ കാലയളവിലാണ് സി.പി.ഐ(എം.എല്‍) പീപ്പിള്‍സ് വാറിനെ നിരോധിച്ചത്.

ബാപ്റ്റ്‌ല, നര്‍സരായ്‌പേട്ട്, വിശാഖപട്ടണം എന്നീ മണ്ഡലങ്ങളില്‍ നിന്ന് മൂന്നു തവണ
ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ഭാര്യ രാജലക്ഷ്മിയും ആന്ധ്രയില്‍ മന്ത്രിയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പെരുമ്പട്ടയില്‍ വന്‍ നാശനഷ്ടം; സുന്നീ സെന്ററിന്റെ മതിലിടിഞ്ഞുവീണു രണ്ടു പേര്‍ക്ക് പരിക്ക്
Keywords:   Former AP Chief Minister N Janardhana Reddy passes away, Hyderabad, Hospital, Treatment, Wife, Children, Medical College, Lok Sabha, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia