യു.എ.ഇയില്‍ ഭൂചലനം; പ്രഭവകേന്ദ്രം ഇറാന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 27.05.2014) യു.എ.ഇയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിന്റെ പ്രഭവ കേന്ദ്രം ഇറാനാണ്. ഇക്കാര്യം യു.എ.ഇ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ആന്‍ഡ് സീസ്‌മോളജി വിഭാഗം സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച രാവിലെ യു.എ.ഇ സമയം 9.44 നാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. ആളപായമോ, നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തിന്റെ കൂടുതല്‍ വിവരങ്ങള്‍  ശേഖരിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ബില്‍ഡിംഗുകള്‍ കുലുങ്ങിയ കാര്യം സോഷ്യല്‍ മീഡിയകളിലൂടെയാണ് പലരും പങ്കുവെച്ചത്.

ഉറങ്ങിക്കിടക്കുകയായിരുന്ന തനിക്ക് പെട്ടെന്ന് കെട്ടിടം കുലുങ്ങുന്നതായി തോന്നിയെന്ന് ഒമര്‍ അബു ഇസ്സദ്ദീന്‍ ട്വീറ്റ് ചെയ്തു. ആര്‍ക്കെങ്കിലും ഭൂമി കുലുങ്ങിയതായി അനുഭവപ്പെട്ടിട്ടുണ്ടോയെന്ന് റാഷിദ് ഷമീം എന്നയാളും ട്വീറ്റ് ചെയ്തു.

യു.എ.ഇയില്‍ ഭൂചലനം; പ്രഭവകേന്ദ്രം ഇറാന്‍
File Photo
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Dubai Earthquake, Morning, Iran, UAE, Social media, Building shake, Tweeted, Omar Abou Ezzeddine, Malayalam news, Gulf News.

SUMMARY: Tremors were felt in Dubai on Tuesday morning, following an earthquake in Iran, officials at UAE’s National Center of Meteorology & Seismology (NCMS) confirmed.

The US Geological Survey reported that a 5.1 magnitude earthquake hit 66km southwest of Qeshm, Iran at 09:44am local time. A spokesperson from NCMS said they are still analysing the data.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia