മദ്യലഹരിയില്‍ പാമ്പിനെ കൊന്ന് തല തിന്ന യുവാവ് വിഷബാധയേറ്റ് മരിച്ചു

 


റാഞ്ചി: (www.kvartha.com 26.05.2014) മദ്യലഹരിയില്‍ പാമ്പിനെ കൊന്ന് അതിന്റെ തലതിന്ന ആള്‍ വിഷബാധയേറ്റു മരിച്ചു. ജാര്‍ഖണ്ഡിലെ സരായ് കേലയിലാണ് സംഭവം. കൊങ്കാ സാദില്‍(45) എന്ന തൊഴിലാളിയാണ് വിഷബാധയേറ്റ് മരിച്ചത്. ജാഗരണ്‍ പത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
മദ്യലഹരിയില്‍ പാമ്പിനെ കൊന്ന് തല തിന്ന യുവാവ് വിഷബാധയേറ്റ് മരിച്ചു

ശനിയാഴ്ച വൈകിട്ട് ജോലികഴിഞ്ഞ് വീട്ടിലെത്തിയ  കൊങ്കാ സാദില്‍ നന്നായി മദ്യപിച്ചിരുന്നു. ഈ അവസരത്തില്‍ മുറിയിലേക്ക് ഇഴഞ്ഞു വന്ന വിഷപ്പാമ്പിനെ  കൊങ്കാ സാദില്‍ വടികൊണ്ടടിച്ചു കൊന്നു.

പിന്നീട് ചത്ത പാമ്പിന്റെ  തല കടിച്ചെടുത്ത് തിന്നുകയും ചെയ്തു. അല്‍പസമയം
കഴിഞ്ഞപ്പോള്‍ കൊങ്കാ സാദില്‍ വിഷബാധയേറ്റ്  അവശനായി വീണു. ബന്ധുക്കള്‍ ഉടന്‍ തന്നെ അടുത്തുള്ള സാദര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Drunk man dies after eating snake,Konka Sandil, Saraikela, Hospital, Treatment, Alcoholic Youth, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia