മുല്ലപ്പെരിയാര്‍: പ്രത്യേക സഭ വിളിച്ചു നിയമമുണ്ടാക്കിയത് കോടതിക്കു പ്രകോപനമായെന്ന് കോണ്‍ഗ്രസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം പ്രശ്‌നത്തില്‍ സുപ്രീംകോടതിക്കു പ്രകോപനം ഉണ്ടാകുന്ന വിധത്തിലാകരുത് ഇനി ഏതു നീക്കവുമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തുന്നു. സുപ്രീംകോടതി വിധി കേരളത്തിന് എതിരായ സാഹചര്യത്തില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം ഇതായിരിക്കുമെന്നാണു വിവരം. സര്‍വകക്ഷി യോഗം വിളിക്കുമ്പോള്‍ ഇത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ വെളിപ്പെടുത്തിയേക്കും.

2006ല്‍ നിയമസഭ സുപ്രീംകോടതിയെ വെല്ലുവിളിച്ച് ഡാം സുരക്ഷാ നിയമം പാസാക്കിയത് ഇപ്പോഴത്തെ വിധിയെയും സ്വാധീനിച്ചിട്ടുണ്ട് എന്ന വിലയിരുത്തലാണ് ഈ നിലപാടിനു പിന്നില്‍. സഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് 2006 ലേതിനു സമാനമായ എന്തെങ്കിലും കാര്യം ചെയ്യുന്നത് കേരളത്തിന്റെ താല്പര്യത്തിനു ഗുണകരമാകില്ലെന്ന പൊതുവികാരമാണ് കോണ്‍ഗ്രസില്‍. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഇതിനു വിരുദ്ധമായ അഭിപ്രായമുണ്ട്

2006ല്‍ സമാനമായ കോടതി വിധി ഉണ്ടായപ്പോള്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചാണ് മൂന്നു ദിവസം കെണ്ട്് ഡാം സുരക്ഷാ ബില്‍ പാസാക്കിയത്. അതിനേത്തുടര്‍ന്നു ഡാം സുരക്ഷാ അഥോറിറ്റിയുമുണ്ടാക്കി. ആ നിയമവും അഥോറിറ്റിയും അസാധുവാക്കിയിരിക്കുകയാണ് ബുധനാഴ്ചത്തെ വിധിയിലൂടെ സുപ്രീം കോടതി. നിയമസഭയും കോടതിയും തമ്മിലുള്ള ഏറ്റുമുട്ടലായി ഡാം പ്രശ്‌നത്തെ മാറ്റാന്‍ കോണ്‍ഗ്രസിനു പ്രത്യേകിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് താല്പര്യമില്ല.

ഈ സാഹചര്യത്തില്‍ പ്രതിപക്ഷം, പ്രത്യേകിച്ചും വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നതുപോലെ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കുന്നതില്‍ കാര്യമൊന്നുമില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇത് യുഡിഎഫിന്റെയും സര്‍ക്കാരിന്റെയും പൊതുനിലപാടായി മാറാന്‍ പോവുകയാണെന്നു സൂചനയണ്ട്. വിധിയില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ ഡാം സംരക്ഷണ സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതും ഇതുമായി കൂട്ടിക്കുഴയ്ക്കില്ല. ജനങ്ങളുടെ പ്രതിഷേധത്തിനൊപ്പം നില്‍ക്കാനാണ് ഇടുക്കി ജില്ലാ ഹര്‍ത്താലില്‍ യുഡിഎഫും പങ്കെടുത്തത് എന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെവാര്‍ത്തയോടു പറഞ്ഞു.

നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമാവധി ചെയ്യാവുന്നത് വിധിയില്‍ കേരളത്തിന്റെ താല്പര്യങ്ങളെ അവഗണിച്ചതില്‍ പ്രതിഷേധിച്ചു സംയുക്ത പ്രമേയം പാസാക്കുക എന്നതു മാത്രമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം പ്രമേയങ്ങള്‍ നിയമസഭ മുമ്പും പാസാക്കിയിട്ടണ്ട്. അതിനപ്പുറം 2006 ലേതിനു സമാനമായ നിയമ നിര്‍മാണം ഉള്‍പ്പെടെ ഒന്നും പ്രശ്‌ന പരിഹാരമാകില്ലെന്നും അടിയന്തരമായി സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി കൊടുക്കുകയാണു വേണ്ടത് എന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചണ്ടിയുടെ നിലപാട്. അത് വിധി വന്ന ബുധനാഴ്ച രാത്രി തന്നെ അദ്ദേഹം പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും പ്രധാന സഹപ്രവര്‍ത്തകരുമായി സംസാരിക്കുകയും ചെയ്തു.

അതിനിടെ, സുപ്രീംകോടതിയില്‍ കേരളത്തിനു വേണ്ടി കേസ് കൊടുക്കാന്‍ എല്ലാക്കാര്യങ്ങളും ചെയ്ത അന്നത്തെ ജലവിഭവ മന്ത്രി എന്‍ കെ പ്രമചന്ദ്രന്‍ ഇപ്പോള്‍ യുഡിഎഫ് പക്ഷത്തായത് അവര്‍ക്ക് ഗുണകരമായി മാറി. മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച മുഴുവന്‍ സാങ്കേതികവും നിയമപരവുമായ കാര്യങ്ങളില്‍ തികഞ്ഞ ധാരണയുള്ള നേതാവാണ് പ്രേമചന്ദ്രന്‍. അദ്ദേഹത്തിന്റെ അഭാവം ഇടതുമുന്നണിക്ക് തിരിച്ചടിയുമായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുല്ലപ്പെരിയാര്‍: പ്രത്യേക സഭ വിളിച്ചു നിയമമുണ്ടാക്കിയത്  കോടതിക്കു പ്രകോപനമായെന്ന് കോണ്‍ഗ്രസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Mullaperiyar, Mullaperiyar Dam, CM, Umman Chandi, Assembly, Congress, LDF, Kerala Congress (m), Idukki, Harthal, Kerala, Supreme Court of India.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia