മുജാഹിദ് നേതാവ് എ.പി അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടക്കല്‍ :  (www.kvartha.com 03.05.2014)  മുജാഹിദ് നേതാവും  പ്രമുഖ മത പണ്ഡിതനും വാഗ്മിയും കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.പി അബ്ദുല്‍ ഖാദര്‍ മൗലവി (82) അന്തരിച്ചു. പരേതനായ എടവണ്ണ പത്തപിരിയം സ്വദേശി അടത്തില്‍ പറമ്പില്‍ സൈനുദ്ദീന്‍ മുസ്ലിയാരുടെയും കിളിയം കുന്നത്ത് ഫാത്തിമയുടെയും മകനാണ്.

ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച  രോഗം മൂര്‍ച്ചിക്കുകയും ഐ.സി.യു യില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

1996 മുതല്‍ കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി, കേരള ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍, കേരള നദ്‌വത്തുല്‍ മുജാഹീദീന്‍ വിദ്യാഭ്യാസ ബോര്‍ഡ് അംഗം, കേരള ജംഇയ്യത്തുല്‍ ഉലമാ നിര്‍വ്വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1971 മുതല്‍ കെ.എന്‍.എം സെക്രട്ടറിമാരില്‍ ഒരാളാണ്.

മുജാഹിദ് നേതാവ്  എ.പി അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചുഎടവണ്ണ ജാമിഅ നദ്‌വിയ്യ സ്ഥാപനങ്ങളുടെ മാനേജിംഗ് ട്രസ്റ്റി, പുളിക്കല്‍ ജാമിഅ സലഫിയ്യ വൈസ് ചാന്‍സ്‌ലര്‍, പാവിട്ടപ്പുറം അസ്സബാഹ് എജ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, അല്‍മനാര്‍ മുഖ്യ പത്രാധിപര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

കേരള ഹജ്ജ് കമ്മിറ്റി, വഖഫ് ബോര്‍ഡ് എന്നിവയില്‍ അംഗവുമായിട്ടുണ്ട്. ഒതായി യു.പി സ്‌കൂളില്‍ അറബി അധ്യാപകനായാണ് സര്‍ക്കാര്‍ ജോലിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വിളയില്‍ പറപ്പൂര്‍ സ്‌കൂളിലും അറബി അധ്യാപകനായിരുന്നു.

ഭാര്യ: ഹലീമ. മക്കള്‍: ആരിഫ് സൈന്‍ (പ്രൊഫസര്‍ അരീക്കോട് സുല്ലമുസ്സലാം കോളജ്),
ജൗഹര്‍ സാദത്ത് (എടവണ്ണ ഐ.ഒ.എച്ച്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍), ബുഷ്‌റ, ലൈല, സുഹ്ദ. മരുമക്കള്‍: ഉമ്മര്‍ (മദീന), എം.എം അക്ബര്‍ (ഡയറക്ടര്‍ നിച്ച് ഓഫ് ട്രൂത്ത്), ആഷിഖ് (ബിസിനസ് ചങ്ങരംകുളം), ഷാഹിന (ഒതായി), നുബ്‌ല (പത്തനാപുരം). ഏക സഹോദരന്‍ അന്തമാനില്‍ മന്ത്രിയായിരുന്ന പരേതനായ എ.പി അബ്ദുല്ലക്കുട്ടി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:   A P Abdul Khader Maulavi no more, Hospital, Treatment, Teacher, Wife, Children, Obituary, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia