വെള്ളത്തിന്റെ ക്യൂവിനെ ചൊല്ലി കലഹം: സ്ത്രീ അടിയേറ്റ് മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 04.04.2014)    വെള്ളത്തിന്  ക്യൂ നില്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ കലഹത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റ് സ്ത്രീ മരിച്ചു. തെക്കന്‍ ഡെല്‍ഹിയിലെ ഗോവിന്ദാപുരിയിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. സന്ദീപ്, ആധീര്‍, ലക്ഷ്മി എന്നിവരെയാണ്  പോലീസ് അറസ്റ്റു ചെയ്തത്. തെക്കന്‍ ഡെല്‍ഹിയിലെ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന ആരാധന(47) യാണ് വഴക്കിനിടയില്‍ അടിയേറ്റതിനെ തുടര്‍ന്ന് മരിച്ചത്.

വെള്ളത്തിന്റെ ക്യൂവിനെ ചൊല്ലി കലഹം: സ്ത്രീ അടിയേറ്റ് മരിച്ചുആരാധനയുടെ മകള്‍ വെള്ളം എടുക്കാനായി നിന്ന ക്യൂവിനെ ചൊല്ലി ദിവസങ്ങള്‍ക്കു മുമ്പ് തര്‍ക്കമുണ്ടായിരുന്നു.  ഇത് നാട്ടുകാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ വഴക്കിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തന്റെ അയല്‍ക്കാരിയായ  സ്ത്രീയാണെന്നറിഞ്ഞ ആരാധന ഇവരുമായി വീണ്ടും വഴക്കിന് ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണം.

വഴക്കുണ്ടാക്കിയ ആരാധനയെ അയല്‍ക്കാരിയായ  സ്ത്രീയും മറ്റു രണ്ടുപേരും
ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.  ആരാധനയുടെ മുടിയില്‍ പിടിച്ച് തല നിലത്തടിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ആരാധന സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ആവേശ തിരയിളക്കി രാഹുല്‍ പറന്നിറങ്ങി; കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തിന് പ്രശംസ

Keywords: Quarrel, New Delhi, Drinking Water, Woman., Dead, Police, Arrest, attack, Daughter, Injured, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia