SWISS-TOWER 24/07/2023

4 സംസ്ഥാനങ്ങളിലെ 7 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

 


ഡെല്‍ഹി: (www.kvartha.com 12.04.2014) 16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ശനിയാഴ്ച രാവിലെ ഏഴ് മണിമുതല്‍ തന്നെ വോട്ടെടുപ്പ് തുടങ്ങി. ആദ്യമണിക്കൂറില്‍ പോളിംഗ് പൊതുവെ സമാധാനപരമാണ്. ഗോവ, അസം, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ 32 അസംബ്ലി മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. സിക്കിമിലെ നിയമസഭയിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കുന്നു. കനത്ത സുരക്ഷയാണ് ഓരോ മണ്ഡലത്തിലും ഒരുക്കിയിട്ടുള്ളത്.

സിക്കിമില്‍ 3,500 പോലീസുകാരേയും 15 കമ്പനി പശ്ചിമ ബംഗാള്‍ പോലീസുകാരേയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ത്രിപുരയിലെ 1,490 പോളിംഗ് സ്‌റ്റേഷനുകളില്‍ 18 എണ്ണത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.  നാല് സംസ്ഥാനങ്ങളിലുമായി 74 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നുണ്ട്. ഗോവയിലെ രണ്ട് മണ്ഡലങ്ങളിലേക്കും അസമിലെ മൂന്ന് മണ്ഡലങ്ങളിലേക്കും ത്രിപുരയിലേയും സിക്കിമിലേയും ഓരോ മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
4 സംസ്ഥാനങ്ങളിലെ 7 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

അസമില്‍ കോണ്‍ഗ്രസിനും ഗോവയില്‍ ബി.ജെ.പിക്കുമാണ്  കൂടുതല്‍ പ്രതീക്ഷ. ത്രിപുര ഈസ്റ്റ് സി.പി.എമ്മിന്റെ സിറ്റിങ് സീറ്റാണ്. സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ഡമോക്രാറ്റിക് ഫ്രണ്ടും പ്രതിപക്ഷമായ സിക്കിം ക്രാന്തികാരി മോര്‍ച്ചയും തമ്മിലാണ് പ്രധാന മത്സരം.  കോണ്‍ഗ്രസും ബി.ജെ.പിയും ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.

അതേസമയം  ഖര്‍ബി പീപ്പിള്‍സ് ലിബറേഷന്‍ ടൈഗേര്‍സ് എന്ന സംഘടന തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം ആവശ്യപ്പെട്ട്  ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനാല്‍ അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍  അസമിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Assam, Goa, Sikkim, Tripura, Voters, Election-2014, Vote, Police, Protest, Polling Station, CPM, Congress, BJP.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia