ഫെയ്‌സ് ബുക്കില്‍ നഗ്ന ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തതതിന് 16 കാരി സുഹൃത്തിനെ കുത്തിക്കൊന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലണ്ടന്‍:  (www.kvartha.com 02.04.2014)മെക്‌സികോയിലെ ഗൗമുച്ചിലില്‍ ഫെയ്‌സ്ബുക്ക് തര്‍ക്കത്തെ തുടര്‍ന്ന് പതിനാറുകാരി  ഉറ്റസുഹൃത്തിനെ കുത്തിക്കൊന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഇരുവരുടെയും നഗ്‌ന ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തതിനെ തുടര്‍ന്നാണ്  എറന്‍ഡി എലിസബത്ത് ഗുറ്റീറെസ് തന്റെ അടുത്ത കൂട്ടുകാരി അനെല്‍ ബെയ്‌സിനെ കുത്തിക്കൊലപ്പെടുത്തിയത്. കത്തി കൊണ്ടുള്ള 65 കുത്ത് അനെല്‍ ബെയ്‌സിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ തെളിഞ്ഞിട്ടുണ്ട്.

ബെയ്‌സിന് അയച്ച ട്വിറ്റര്‍ സന്ദേശത്തില്‍  വര്‍ഷാവസാനം വരെ ജീവിക്കാന്‍ ഭാഗ്യം കിട്ടിയല്ലോ എന്ന് ഗുറ്റീറെസ് പറഞ്ഞിരുന്നു. നഗ്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തപ്പോള്‍ മനസുകൊണ്ട്  മൂന്ന് തവണയെങ്കിലും നിന്നെ കൊന്നിരുന്നുവെന്നും  ഗുറ്റീറെസ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ട്വിറ്റര്‍ സന്ദേശത്തെ  ചിരിച്ച് തള്ളിയ ബെയ്‌സ്  കൂട്ടുകാരിയുടെ പിണക്കം തീര്‍ക്കാന്‍ ഗുറ്റീറെസിനെ ഗൗമുച്ചിലിലെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.

എന്നാല്‍ വീട്ടിലെത്തിയ  ഗുറ്റീറെസ് കയ്യില്‍ കരുതിയ  കത്തി കൊണ്ട് ബെയ്‌സിനെ അറുപതിലേറെ തവണ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഫെയ്‌സ് ബുക്കില്‍ നഗ്ന ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തതതിന് 16 കാരി സുഹൃത്തിനെ കുത്തിക്കൊന്നു

കൊലയ്ക്ക് ശേഷം ഗുറ്റീറെസ് വസ്ത്രത്തിലും  കത്തിയിലും പതിച്ച  ചോരക്കറ
തുടച്ചുനീക്കുകയും ചെയ്തു. സംഭവത്തിനുശേഷം പിടികൊടുക്കാതെ ഓടി രക്ഷപ്പെട്ട ഗുറ്റീറെസിനെ ബെയ്‌സിന്റെ സംസ്‌ക്കാര ചടങ്ങിനെത്തിയ അവസരത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
എസ്ഡിപിഐ റാലിക്ക് നേരെ ആക്രമണം; സ്ഥാനാര്‍ഥിയടക്കം 5 പേര്‍ക്ക് പരിക്കേറ്റു

Keywords:  Teen Girl ruthlessly murders best friend after Facebook quarrel, England, Nude Photo, Mexico, Report, Twitter, Message, Police, Arrest, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia