SWISS-TOWER 24/07/2023

മത്സ്യത്തൊഴിലാളികളുടെ വോട്ടിനു വേണ്ടി സോണിയ മുതലക്കണ്ണീര്‍ ഒഴുക്കുന്നു: ജയലളിത

 


ചെന്നൈ: (www.kvartha.com 21.04.2014)  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തെരഞ്ഞെടുപ്പ് അടുക്കുന്തോറും തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ വോട്ട് ലഭിക്കാനായി മുതലകണ്ണീര്‍ ഒഴുക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത.

മത്സ്യത്തൊഴിലാളികളുടെ വോട്ടിനു വേണ്ടി സോണിയ മുതലക്കണ്ണീര്‍ ഒഴുക്കുന്നു: ജയലളിതതമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളിക്ക് ശ്രീലങ്കന്‍  സൈന്യത്തില്‍ നിന്നും നേരിടേണ്ടി വരുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവന്നെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനോട് മുഖം തിരിക്കുന്ന സമീപനമാണ് നടത്തിയതെന്ന് കന്യാകുമാരിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സോണിയാ ഗാന്ധി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജയലളിത.

മത്സ്യബന്ധനത്തിനിടെ ലങ്കന്‍ സൈന്യം  തടവിലാക്കിയ മത്സ്യത്തൊഴിലാളികളെ
മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് എല്ലായ്‌പ്പോഴും ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി ഒരു സഹായവും ചെയ്തിട്ടില്ലെന്നും   സോണിയ ഇക്കാര്യത്തില്‍ കള്ളം പറയുകയാണെന്നും ജയലളിത ആരോപിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:  കാറില്‍ ട്രക്കിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു; ഭാര്യക്കും മകള്‍ക്കും പരിക്ക്

Keywords:  Sonia Gandhi 'shedding crocodile tears' for Tamil fishermen: Jayalalitha, chennai, Election-2014, Allegation, Chief Minister, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia