Follow KVARTHA on Google news Follow Us!
ad

സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി പുന:പരിശോധിക്കും: സുപ്രീംകോടതി

സ്വവര്‍ഗരതി നിയമവിരുദ്ധവും ക്രിമിനല്‍ കുറ്റവുമാണെന്നുള്ള വിധി New Delhi, Supreme Court of India, Criminal Case, High Court, National,
ഡെല്‍ഹി: (www.kvartha.com 22.04.2014)  സ്വവര്‍ഗരതി നിയമവിരുദ്ധവും ക്രിമിനല്‍ കുറ്റവുമാണെന്നുള്ള വിധി പുനപരിശോധിക്കുമെന്ന് സുപ്രീംകോടതി. 2009ല്‍ ഡെല്‍ഹി കോടതി സ്വവര്‍ഗരതി നിയമവിധേയമാക്കിയിരുന്നു. എന്നാല്‍ ഡെല്‍ഹി കോടതി വിധിയെ 2013 ഡിസംബറില്‍ സുപ്രീംകോടതി റദ്ദാക്കുകയും സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റവും നിയമവിരുദ്ധവുമാണെന്ന് വിധിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന് സ്ഥാപിക്കുന്ന ഐപിസി സെക്ഷന്‍ 377 നിലനില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്താകമാനം  അലയടിച്ചത്. വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അടക്കം സമര്‍പിച്ച  എട്ട് പുനഃപരിശോധനാ ഹര്‍ജികളും  സുപ്രീംകോടതി തള്ളിയിരുന്നു.

രാജ്യത്തിനു പുറത്തുനിന്നും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ്  വിധി
പുന:പരിശോധിക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മാത്രമല്ല  തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം 

Also Read:
കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നം: ബി.ജെ.പി ഏറ്റെടുക്കുന്നു; ധര്‍ണ ബുധനാഴ്ച

Keywords: Review judgment, Homosexuality, New Delhi, Supreme Court of India, Criminal Case, High Court, National.

Post a Comment