ഡെല്‍ഹി: (www.kvartha.com 14.04.2014) പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ ആരോപണങ്ങളുമായി മുന്‍ കല്‍ക്കരി മന്ത്രാലയം സെക്രട്ടറി പിസി പരേഖ്. നേരത്തെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു പ്രധാനമന്ത്രിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
പ്രധാനപ്പെട്ട സര്‍ക്കാര്‍ ഫയലുകള്‍ പലതും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നോക്കിയതിനു ശേഷമാണ് പ്രധാനമന്ത്രി നോക്കിയിരുന്നതെന്നുള്ള ആരോപണങ്ങളായിരുന്നു സഞ്ജയ് ബാരു ഉയര്‍ത്തിയിരുന്നത്. അതിനു പിന്നാലെയാണ് പുതിയ ആരോപണങ്ങളുമായി പരേഖ് രംഗത്തെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിക്ക് ഒരിക്കലും മന്ത്രിമാരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പരേഖിന്റെ ആരോപണം. പ്രധാനമന്ത്രി എടുക്കുന്ന പല നിര്‍ണായക തീരുമാനങ്ങളും മന്ത്രിമാര്‍ തിരുത്തുകയാണ് പതിവ്. മന്ത്രിമാരുടെ കീഴില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും രാഷ്ട്രീയക്കാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതായി വരുന്നുവെന്നും പരേഖ് ആരോപിച്ചു.
കല്‍ക്കരി മന്ത്രാലയത്തില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്ത തനിക്ക് അതിന് പ്രത്യുപകാരമായി ലഭിച്ചത് സിബിഐ അന്വേഷണമാണെന്നും പരേഖ് പറഞ്ഞു. അര്‍ജുന്‍ സിംഗിനും പ്രണബ് മുഖര്‍ജിക്കും പ്രധാനമന്ത്രിയേക്കാള്‍ വലിയവരാണെന്ന ധാരണയായിരുന്നു ഉണ്ടായിരുന്നതെന്നും പരേഖ് വ്യക്തമാക്കി.
അഴിമതി നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ലെന്നും പരേഖ്
ആരോപിക്കുന്നുണ്ട്. 'ക്രൂസേഡര്‍ ഓര്‍ കോണ്‍സ്പിറേറ്റര്‍ കോള്‍ഗേറ്റ് ആന്‍ഡ് അതര്‍ ട്രൂത്ത്‌സ് ' എന്ന പേരിലുള്ള പുസ്തകത്തിലൂടെയാണ് കല്‍ക്കരിപ്പാടം അഴിമതി അടക്കം പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ പരേഖ് പുറത്തു കൊണ്ടുവരുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കടയില്‍ ചാര്‍ജിനു വെച്ച 14,500 രൂപയുടെ പുതിയ മൊബൈല്‍ മോഷണം പോയി
Keywords: PM was unable to counter vested interests: former Coal Secretary PC Parakh says in memoir, Manmohan Singh, Allegation, Sonia Gandhi, Politics, CBI, National.
പ്രധാനപ്പെട്ട സര്‍ക്കാര്‍ ഫയലുകള്‍ പലതും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നോക്കിയതിനു ശേഷമാണ് പ്രധാനമന്ത്രി നോക്കിയിരുന്നതെന്നുള്ള ആരോപണങ്ങളായിരുന്നു സഞ്ജയ് ബാരു ഉയര്‍ത്തിയിരുന്നത്. അതിനു പിന്നാലെയാണ് പുതിയ ആരോപണങ്ങളുമായി പരേഖ് രംഗത്തെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിക്ക് ഒരിക്കലും മന്ത്രിമാരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പരേഖിന്റെ ആരോപണം. പ്രധാനമന്ത്രി എടുക്കുന്ന പല നിര്‍ണായക തീരുമാനങ്ങളും മന്ത്രിമാര്‍ തിരുത്തുകയാണ് പതിവ്. മന്ത്രിമാരുടെ കീഴില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും രാഷ്ട്രീയക്കാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതായി വരുന്നുവെന്നും പരേഖ് ആരോപിച്ചു.

അഴിമതി നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ലെന്നും പരേഖ്
ആരോപിക്കുന്നുണ്ട്. 'ക്രൂസേഡര്‍ ഓര്‍ കോണ്‍സ്പിറേറ്റര്‍ കോള്‍ഗേറ്റ് ആന്‍ഡ് അതര്‍ ട്രൂത്ത്‌സ് ' എന്ന പേരിലുള്ള പുസ്തകത്തിലൂടെയാണ് കല്‍ക്കരിപ്പാടം അഴിമതി അടക്കം പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ പരേഖ് പുറത്തു കൊണ്ടുവരുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കടയില്‍ ചാര്‍ജിനു വെച്ച 14,500 രൂപയുടെ പുതിയ മൊബൈല്‍ മോഷണം പോയി
Keywords: PM was unable to counter vested interests: former Coal Secretary PC Parakh says in memoir, Manmohan Singh, Allegation, Sonia Gandhi, Politics, CBI, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.