Follow KVARTHA on Google news Follow Us!
ad

പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്തെന്ന് മൂലം തിരുനാള്‍ രാമവര്‍മ

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം പൊതുസ്വത്താണെന്ന് ഒടുവില്‍ New Delhi, Supreme Court of India, Allegation, Family, Report, Justice, National,
ഡെല്‍ഹി: (www.kvartha.com 24.04.2014) തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം പൊതുസ്വത്താണെന്ന് ഒടുവില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം സമ്മതിച്ചു.

ക്ഷേത്രം സ്വകാര്യ സ്വത്തെന്നുള്ള വിചാരം തെറ്റായിരുന്നുവെന്നും  രാജകുടുംബാംഗമായ മൂലം തിരുനാള്‍ രാമവര്‍മ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് സംബന്ധിച്ച അമിക്കസ് ക്യൂറിയുടെ റിപോര്‍ട്ടില്‍ സുപ്രീംകോടതി വ്യാഴാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

നിലവില്‍ ക്ഷേത്രത്തിലെ ഭരണം രാജകുടുംബാംഗമാണ് നടത്തുന്നത്. രാജകുടുംബാംഗങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ഭരണസമിതി കൊണ്ടുവരുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ വ്യാഴാഴ്ച സുപ്രീംകോടതി പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്നതില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന് വീഴ്ച്ച പറ്റിയെന്ന് ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

രാജകുടുംബാംഗമായ ലക്ഷ്മിഭായിക്കൊപ്പം ഗോപാല്‍ സുബ്രഹ്മണ്യം രണ്ട് മണിക്കൂര്‍ പൂജ നടത്തുകയും തേവാരപ്പുരയില്‍ വെച്ച്  ഗ്രന്ഥങ്ങള്‍ ഉറക്കെ വായിക്കുകയും ചെയ്തു. ഇത് ക്ഷേത്രാചാരപ്രകാരം അനുവദനീയമല്ലെന്ന് അറിയിച്ചിട്ടും അത് കണക്കിലെടുക്കാന്‍  ഗോപാല്‍ സുബ്രഹ്മണ്യം തയ്യാറായില്ലെന്നും ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഭുവനചന്ദ്രന്‍ നായര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍  പറയുന്നു.

അതേസമയം ക്ഷേത്രത്തിലെ നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കണമെന്നുള്ള  നിര്‍ദേശത്തില്‍ സുപ്രീംകോടതി  ബുധനാഴ്ച  വിയോജിപ്പ് അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ രാജകുടുംബത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദം കേട്ടശേഷം ജസ്റ്റീസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവ് ഇറക്കുന്നത്.

Moolam Thirunal Ramavarma, Padmanabha Swamy Temple, New Delhi, Supreme Court of India,പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടെങ്കില്‍ തിരിച്ചുപിടിക്കാന്‍ നടപടികള്‍ സ്വീകരിക്കുക, ക്ഷേത്രത്തിനുള്ള ആദായ നികുതി ഇളവ് പിന്‍വലിക്കുക, ക്ഷേത്രത്തിന് ലഭിക്കുന്ന കാണിക്കകള്‍ ഓഡിറ്റ് ചെയ്ത് തിട്ടപ്പെടുത്തുന്നതിന് സുതാര്യ സംവിധാനം കൊണ്ടുവരുക, നിലവിലെ ഭരണ സമിതിയെ പിരിച്ചുവിട്ട് പുതിയ ഭരണസമിതിയെ കൊണ്ടുവരിക, വിദഗ്ധ സമിതിയെ നിയോഗിക്കുക എന്നീ നിര്‍ദേശങ്ങളും അമിക്കസ് ക്യൂറി കോടതിക്കു മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്.

മാത്രമല്ല ക്ഷേത്രത്തിന് ലഭിക്കുന്ന നേദ്യങ്ങള്‍ വില്‍പ്പന നടത്തുന്നത് ക്ഷേത്രാചാരങ്ങളെ
അപമാനിക്കുന്നതിന് തുല്യമാണെന്നും അതുകൊണ്ടുതന്നെ ഇത്  വിലക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തോട് ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളിലും വ്യാഴാഴ്ച കോടതി ഉത്തരവിറക്കുമെന്നാണ് കരുതുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം 

Also Read:
പാചകവാതക സിലിണ്ടര്‍ ലഭ്യമാക്കാത്ത ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്തും
Keywords: Moolam Thirunal Ramavarma, Padmanabha Swamy Temple, New Delhi, Supreme Court of India, Allegation, Family, Report, Justice, National.

Post a Comment