തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധം: നളിനി നെറ്റോ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.04.2014)  സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ക്ക്  ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ.

അതേസമയം കാര്‍ഡില്ലാതെ ബൂത്തില്‍ വരികയാണെങ്കില്‍ സത്യവാങ്മൂലത്തോടൊപ്പം മറ്റ് തിരിച്ചറിയല്‍ രേഖകളും ഹാജരാക്കണമെന്നും നളിനി നെറ്റൊ പറഞ്ഞു.

രാവിലെ ഏഴുമണി മുതല്‍ വെകുന്നേരം ആറുമണിവരെയായിരിക്കും വോട്ടെടുപ്പ് സമയം. മുന്‍കാലങ്ങളില്‍ രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം അഞ്ചുമണിക്ക് അവസാനിച്ചിരുന്നു. ഇന്ത്യയില്‍ മൊത്തത്തില്‍ വോട്ടെടുപ്പിന് ഇതേസമയമാണ് ക്രമീകരിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധം: നളിനി നെറ്റോവോട്ടെടുപ്പ് സമയത്തില്‍ മാറ്റം  വന്നതോടെ പരസ്യ പ്രചാരണം അവസാനിക്കുന്ന സമയത്തിലും മാറ്റം വരും. സംസ്ഥാനത്ത് ഏപ്രില്‍ 10 ന് നടക്കുന്ന വോട്ടെടുപ്പിന്റെ  പ്രചാരണം അവസാനിക്കുന്നത് എട്ടിന് വൈകുന്നേരം ആറുമണിയോടെയാണ്.

ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയായ
സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്യണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് തന്നെ വേണമെന്നുള്ള  കര്‍ശന നിര്‍ദ്ദേശവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. പോളിങ്ങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് പ്രിസൈഡിങ്ങ് ഓഫീസറുടെ  മുന്നില്‍ വെച്ച് വോട്ടുചെയ്യാവുന്നതാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ അതീവജാഗ്രതയ്ക്ക് ശക്തമായ സംവിധാനങ്ങള്‍

Keywords: Nalini Netto , Thiruvananthapuram, Voters, Election Commission, Lok Sabha, Election-2014, Identity Card, Office, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia