തോല്‍ക്കുമെന്നു ഹൈക്കമാന്‍ഡ് പറഞ്ഞ 4 കോണ്‍ഗ്രസ് എംപിമാരെ കേരളത്തില്‍ വീണ്ടും മല്‍സരിപ്പിച്ചു
Apr 17, 2014, 10:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 17.04.2014) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ആറ് സിറ്റിംഗ് എംപിമാരെ വീണ്ടും മല്‍സരിപ്പിക്കുന്നത് രാഹുല്‍ ഗാന്ധി വിലക്കിയിരുന്നതായി പുറത്തുവന്നു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഒന്നിച്ചു രാഹുലിനെ കണ്ട് ഈ തീരുമാനം നടപ്പാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. അവര്‍ വീണ്ടും മല്‍സരിച്ചു പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന കോണ്‍ഗ്രസിന് ആയിരിക്കുമെന്നും പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണം എന്നും രാഹുല്‍ താക്കീതു ചെയ്തതായി അറിയുന്നു. അവരെല്ലാം വിജയിക്കുമെന്ന് അവകാശപ്പെട്ട സംസ്ഥാന നേതൃത്വം പിന്നീട് അതില്‍ നിന്നു രണ്ടു പേരെ മാത്രം മാറ്റുകയും ചെയ്തു.
ആന്റോ ആന്റണി (പത്തനംതിട്ട), എന്‍. പീതാംബരക്കുറുപ്പ് (കൊല്ലം), പി.ടി. തോമസ് (ഇടുക്കി) കെ.പി. ധനപാലന്‍ (ചാലക്കുടി), കെ.സി. വേണുഗോപാല്‍ (ആലപ്പുഴ), എം.ഐ. ഷാനവാസ് (വയനാട്) എന്നിവരുടെ കാര്യത്തിലാണ് ഹൈക്കമാന്‍ഡ് കര്‍ശന നിലപാടെടുത്തത്. ഇവരില്‍ പീതാംബരക്കുറുപ്പ്, പി.ടി. തോമസ് എന്നിവര്‍ക്ക് സീറ്റു ലഭിച്ചില്ല. ഇതിനാകട്ടെ, തോല്‍വിയുണ്ടാകുമെന്ന് ഹൈക്കാന്‍ഡ് പറഞ്ഞ കാരണങ്ങളല്ല സംസ്ഥാന നേതൃത്വം പരിഗണിച്ചത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ കത്തോലിക്കാ സഭയുമായി ഇടഞ്ഞതാണ് പി.ടി. തോമസിന് വിനയായതെങ്കില്‍ നടി ശ്വേതരാ മേനോനെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം തെരഞ്ഞെടുപ്പില്‍ വിഷയമാകുമെന്ന പേരു പറഞ്ഞാണ് പീതാംബരക്കുറുപ്പിനെ മാറ്റിയത്. ഈ സീറ്റ് പിന്നീട് ആര്‍എസ്പിക്ക് കൊടുക്കുകയും ചെയ്തു. ഇത് മനസില്‍വച്ചാണ്, കൊല്ലം ആര്‍എസ്പിക്ക് കൊടുക്കാന്‍ കോണ്‍ഗ്രസില്‍ നേരത്തേ ആലോചനയുണ്ടായിരുന്നുവെന്ന് പീതാംബരക്കുറുപ്പ് പറഞ്ഞത്.
ഈ ആറു പേരും തോല്‍ക്കാന്‍ വ്യത്യസ്ഥാ കാരണങ്ങള്‍ ഹൈക്കമാന്‍ഡിനു മുന്നിലുണ്ടായിരുന്നുവെന്നാണു വിവരം. അതാകട്ടെ രാഹുല്‍ ടീം നിയോഗിച്ചവര്‍ സംസ്ഥാന നേതൃത്വവുമായി ബന്ധപ്പടാതെ നേരിട്ട് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലായിരുന്നു.
കുറുപ്പും പി.ടിയും ഒഴികെ മറ്റുള്ളവരെ മല്‍സരിപ്പിക്കുകയും അവരുടെ വിജയത്തിന് വിയര്‍പ്പൊഴുക്കുകയും ചെയ്ത സംസ്ഥാന കോണ്‍ഗ്രസ് മെയ് 16നു ഫലം വരുമ്പോള്‍ തങ്ങളുടെ കസേര തെറിക്കുമോ എന്ന ആശങ്കയിലാണ്. ഇവരില്‍ ആന്റോ ആന്റണിയും ഷാനവാസും ഉമ്മന്‍ ചാണ്ടി പക്ഷവും ധനപാലനും വേണുഗോപാലും ഐ ഗ്രൂപ്പുമാണ്. പി.സി. ചാക്കോ തൃശൂരില്‍ നിന്നു മാറാന്‍ കടുംപിടുത്തം പിടിച്ചപ്പോള്‍ ധനപാലനെ ചാലക്കുടിയിലേക്കു മാറ്റിയിരുന്നു. ഇതൊഴികെ മാറ്റമൊന്നുമില്ല. സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനമേറ്റയുടന്‍ ആയതിനാല്‍ അദ്ദേഹം ഉമ്മന്‍ ചാണ്ടിക്കും രമേശിനും വഴങ്ങുകയായിരുന്നുവത്രെ.

Also Read:
വാര്‍ഡന്റെ ക്രൂര മര്‍ദനം; 4 യതീംഖാന വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
Keywords: Congress, MPs, Lok Sabha, Election-2014, V.M Sudheeran, Ramesh Chennithala, Oommen Chandy, Rahul Gandhi, Kerala, High command.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.