മുഖ്യമന്ത്രി എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്തി

 


ADVERTISEMENT

പെരുന്ന:  (www.kvartha.com 01.04.2014) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യനും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്തി ചൊവ്വാഴ്ച  രാവിലെ എട്ടര മണിയോടെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി  സുകുമാരന്‍നായരുമായി ഗസ്റ്റ്ഹൗസില്‍ വെച്ച് അരമണിക്കൂറോളം ചര്‍ച്ചനടത്തി.

അടുത്ത കാലത്തായി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സുകുമാരന്‍നായരെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്നാണ് കരുതുന്നത്.

അടുത്തിടെ കെ പി സി സി പ്രസിഡന്റായി ചുമതലയേറ്റ  വി എം സുധീരന്‍
എന്‍ എസ് ആസ്ഥാനത്തെത്തിയപ്പോള്‍ സുകുമാരന്‍ നായരെ കാണാതെ തിരിച്ചു പോയ സംഭവം വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ എന്‍.എസ്.എസിനെ പിണക്കി നിറുത്തുന്നത് ഉചിതമല്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
വൃദ്ധപിതാവിനെ വില്ലേജ് ഓഫീസ് വരാന്തയില്‍ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞു

Keywords: Perunna, G.Sukumaran Nair, N.S.S mandhir, Chief Minister, Oommen Chandy, Congress, Meeting, Criticism, Election, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia