Follow KVARTHA on Google news Follow Us!
ad

കണ്ണൂര്‍ കോട്ടക്കുന്നില്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ കോട്ടക്കുന്ന് ബാലന്‍കിണറിനടുത്ത് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10 Kannur, Bus Accident, Kerala, Injured, Passenger, Kaottakunnu, Private Bust.
കണ്ണൂര്‍: (www.kvartha.com 23.04.2014) കണ്ണൂര്‍ കോട്ടക്കുന്ന് ബാലന്‍കിണറിനടുത്ത് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. കോട്ടക്കുന്ന് ഭാഗത്ത് നിന്ന് കണ്ണൂര്‍ ടൗണിലേക്ക് പോവുകയായിരുന്ന കെ.എല്‍. 13 യു 7478 നമ്പര്‍ അസ്മ ബസ്സാണ് മറിഞ്ഞത്.

റോഡിലേക്ക് തന്നെ ബസ് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് സാരമുള്ളതാണെന്നാണ് വിവരം. ഓടിക്കൂടിയ നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു.
Kannur, Bus Accident, Kerala, Injured, Passenger, Kaottakunnu, Private Bust.

Kannur, Bus Accident, Kerala, Injured, Passenger, Kaottakunnu, Private Bust.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം 

Post a Comment