പോളിംഗിനും വോട്ടെണ്ണലിനുമെങ്കിലും സംപ്രേഷണം നടത്താനുദ്ദേശിച്ച് ഒടുവില്‍ ടിവി നൗ തുടങ്ങുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: കഴിഞ്ഞ ജനുവരിയില്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷവും സംപ്രേഷണം തുടങ്ങാന്‍ സാധിക്കാതിരുന്ന ടിവി നൗ ചാനല്‍ തെരരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനെങ്കിലും സജീവമാക്കാന്‍ തിരക്കിട്ട ശ്രമം. അതിനു മുന്നോടിയായി കഴിഞ്ഞ ദിവസം മുതല്‍ ചാനല്‍ പരീക്ഷണ സംപ്രേഷണം തുടങ്ങി. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഇന്ത്യാവിഷനും റിപ്പോര്‍ട്ടര്‍ ടിവിയും ശ്രദ്ധേയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത പി ടി നാസറാണ് ടിവി നൗവിലെ പ്രധാന സാന്നിധ്യം. ഇന്ത്യാവിഷനില്‍ വാര്‍ത്താവതാരകനായിരുന്ന ഭഗത് ചന്ദ്രശേഖറുമുണ്ട്. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആണ് ചാനല്‍ ഉടമ.

കേരളത്തിലെ മറ്റു ടിവി ചാനലുകളില്‍ നിന്നു വ്യത്യസ്ഥമായി 'പോസിറ്റീവ് ജേര്‍ണലിസ' ത്തിന്റെ സാധ്യതകള്‍ അന്വേഷിക്കുന്ന ചാനല്‍ എന്ന നിലയിലാണ് ടിവി നൗ സ്വയം പരിചയപ്പെടുത്തുന്നത്. മറ്റു പല ചാനലുകളില്‍ നിന്നു പത്രങ്ങളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ അടര്‍ത്തിയെടുത്ത് ടീം രൂപീകരിക്കുകയും ചെയ്തു. ജനുവരിയില്‍ സംപ്രേഷണം തുടങ്ങാന്‍ ഉദ്ദേശിച്ചു കഴിഞ്ഞ നവംബറിലും ഡിസംബറിലുമായി ജൂണിയര്‍ ജേര്‍ണലിസ്റ്റുകള്‍ക്കു പരിശീലനവും നല്‍കി. എന്നാല്‍ മാനേജ്‌മെന്റിലും മുതിര്‍ന്ന ജേര്‍ണലിസ്റ്റുകള്‍ക്കിടയിലുമുണ്ടായ ചില പടലപ്പിണക്കങ്ങളേത്തുടര്‍ന്നാണ് ലോഞ്ചിംഗ് നീണ്ടത്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടിവി നൗവിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ന്യൂസ് ബ്യൂറോകളുണ്ട്. മുഴുവന്‍ സമയ വാര്‍ത്താ ചാനലായാണ് തുടങ്ങുക.

ദൂരദര്‍ശനിലെ വാര്‍ത്താവതാരകനായിരുന്ന ബാലകൃഷ്ണന്‍ ടിവി നൗവില്‍ വാര്‍ത്താവതാരകനായിരിക്കും എന്ന പ്രത്യേകതയുണ്ട്. ദൂരദര്‍ശനില്‍ നിന്ന് അദ്ദേഹം റിട്ടയര്‍ ചെയ്തിരുന്നു. പ്രധാന വാര്‍ത്താവതാരകന്‍ ഭഗത് ചന്ദ്രശേഖര്‍ തന്നെയായിരിക്കും.

പോളിംഗിനും വോട്ടെണ്ണലിനുമെങ്കിലും സംപ്രേഷണം നടത്താനുദ്ദേശിച്ച് ഒടുവില്‍ ടിവി നൗ തുടങ്ങുന്നുഏഷ്യാനെറ്റ് ന്യൂസ്, ഇന്ത്യാവിഷന്‍, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നീ മുഴുവന്‍ സമയ ന്യൂസ് ചാനലുകള്‍ക്കും മുഴുവന്‍ സമയ ന്യൂസ് ചാനലുകള്‍ അല്ലെങ്കിലും വാര്‍ത്താ ബുള്ളറ്റിനുകളില്‍ കാര്യമായി ശ്രദ്ധിക്കുന്ന സൂര്യ ടിവി, മീഡിയ വണ്‍ ചാനലുകളും സജീവമായിരിക്കെ പുതിയൊരു ടി വി ചാനലിന്റെ സാധ്യതയെക്കുറിച്ച് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ ഇടക്കാലത്ത് ഉണ്ടായ ആശയക്കുഴപ്പമാണ് ലോഞ്ചിംഗ് നീളുന്നതിനു പ്രധാനകാരണമെന്നാണു വിവരം.

സര്‍ക്കാരുകളെ വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ക്കു തീരെക്കുറഞ്ഞ പ്രാധാന്യം മതിയെന്ന തരത്തില്‍ എഡിറ്റോറിയല്‍ പോളിസി തയ്യാറാക്കിയത് എഡിറ്റോറിയല്‍ ടീമിലെ ഒരു വിഭാഗം എതിര്‍ത്തതും മറ്റൊരു കാരണമായി. വിവിധ സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇരകള്‍ക്കും പ്രക്ഷോഭകര്‍ക്കുമൊപ്പം നില്‍ക്കുന്ന തരത്തില്‍ എഡിറ്റോറിയല്‍ പോളിസിയല്‍ മാറ്റം വരുത്തിയാണത്രേ ടിവി നൗ തുടങ്ങുന്നത്. അതേസമയം, പതിവു മാധ്യമ പ്രവര്‍ത്തന ശൈലിയില്‍ ഭരണകൂട നയങ്ങളെ അതിശക്തമായി എതിര്‍ക്കുന്ന പ്രതിപക്ഷ മാധ്യമ ലൈന്‍ ആയിരിക്കില്ല ടിവി നൗവിന്റേത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read:
കാര്‍ മരത്തിലിടിച്ച് യുവാവ് മരിച്ചു
Keywords:  Media, TV, Channel, TV Now, New Channel, Election, Inauguration, Chamber of commerce, At last, TV NOW to launch.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia