ന്യൂഡല്‍ഹി: (www.kvartha.com 09.04.2014) ഇന്ത്യയില്‍ ഫേസ്ബുക്ക് അക്കൗണ്ടുള്ളവരുടെ എണ്ണം 10 കോടി കവിഞ്ഞു. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ലോക രാജ്യമായി ഇന്ത്യ മാറി. അമേരിക്കയാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്.
മാര്‍ച്ച് 31 നാണ് ഇന്ത്യയിലെ അക്കൗണ്ടുള്ളവരുടെ എണ്ണം 10 കോടി കവിഞ്ഞ് ക്ലബില്‍ ഇടംപിടിച്ചതെന്ന് ഫേസ്ബുക്ക് അധികൃതന്‍ ജാവിയര്‍ ഒലിവന്‍ അറിയിച്ചു. രാജ്യത്ത് മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ച് വരികയാണ്. അത് കൊണ്ടാണ് ഫേസ്ബുക്ക് യൂസേഴ്‌സിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. രാജ്യത്തെ 10 കോടിയില്‍ എട്ട് കോടി ഫേസ്ബുക്ക് യൂസേഴ്‌സും മൊബൈല്‍ ഫോണ്‍ വഴിയാണ് ഫേസ്ബുക്കുമായി ബന്ധപ്പെടുന്നത്.
ഹൈദരാബാദിലാണ് ആദ്യ ഫേസ്ബുക്ക് ഓഫീസ് തുറന്നത്. എന്നാല്‍ ആ സമയത്ത് 80 ലക്ഷമായിരുന്നു രാജ്യത്തെ ഫേസ്ബുക്ക് യൂസേഴ്‌സിന്റെ എണ്ണം. 2013 ഡിംസബര്‍ 31 ന് ഫേസ്ബുക്ക് യൂസേഴ്‌സിന്റെ കണക്കെടുത്തപ്പോള്‍ ലോകത്താകമാനം ഏതാണ്ട് 1.23 ബില്യണ്‍ ഫേസ്ബുക്ക് യൂസേഴ്‌സുണ്ടെന്നാണ് ആറിയാന്‍ കഴിഞ്ഞത്. ഫേസ്ബുക്ക് അംഗസഖ്യയില്‍ 18 കോടി യൂസേഴ്‌സുള്ള അമേരിക്കയാണ് മുന്നില്‍ നില്‍ക്കുന്നത്.

Keywords: Facebook, India, New Delhi, Account, Crore, America, Club, Mobile Phone, Internet, Users, Office,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.