പൂനെ: (www.kvartha.com 18.04.2014) നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലേയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു നല്‍കിയില്ലെങ്കില്‍ കുടിവെള്ള വിതരണം തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ അജിത് പവാറിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ പരാതി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശരത് പവാറിന്റെ അനന്തിരവനുമായ അജിത് പവാറിനെതിരെയാണ് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.
ഏപ്രില്‍ 16ന് മസല്‍വാഡി ഗ്രാമത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചാണ് അജിത് പവാര്‍ ഗ്രാമവാസികളെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചത്. അജിത് പവാറിന്റെ സംഭാഷണങ്ങളും തെരഞ്ഞെടുപ്പ് റാലിയുമടക്കമുള്ള ദൃശ്യങ്ങള്‍ വീഡിയോ സഹിതം പുറത്തു വന്നിരുന്നു.
റാലിക്കിടെ ഗ്രാമത്തിലേക്കുള്ള വെള്ളം മുടങ്ങിയത് ശരിയാക്കുമോ എന്ന ഗ്രാമവാസിയുടെ ചോദ്യത്തിന് മറുപടിയായാണ് അജിത് പവാറിന്റെ പ്രതികരണം. അജിത് പവാര്‍ ചോദ്യങ്ങള്‍ ചോദിച്ച ഗ്രാമവാസിയെ റാലിയില്‍ നിന്നും പുറത്താക്കാനും പോലീസിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഗ്രാമവാസിയെ പുറത്താക്കിയതില്‍ വിഷമം തോന്നിയ മറ്റൊരു ഗ്രാമീണന്‍ ദാദാ അവനോട് ക്ഷമിക്കണം എന്നു വിളിച്ചു പറയുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്.
വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ബാരാമതിയിലെ എ.എ.പി സ്ഥാനാര്‍ത്ഥിയും മുന്‍ഐ.പി.എസ് ഉദ്യോഗസ്ഥനുമായ സുരേഷ് ഖൊപാഡെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പരാതി ലഭിച്ച കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അജിത് പവാറിനെതിരെ നടപടി എടുക്കുന്നതിന് മുമ്പ് പോലീസും തെരഞ്ഞെടുപ്പ് കമ്മീഷനും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ വിലാസ് ഭോസലെ പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
മൊഗ്രാല്‍പുത്തൂരില്‍ അറവു മാലിന്യങ്ങള്‍ റോഡരികില്‍ തള്ളി
Keywords: AAP complaint against Ajit Pawar for threatening villagers, NCP, Pune, Lok Sabha, Election-2014, Maharashtra, Police, Case, National.
ഏപ്രില്‍ 16ന് മസല്‍വാഡി ഗ്രാമത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചാണ് അജിത് പവാര്‍ ഗ്രാമവാസികളെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചത്. അജിത് പവാറിന്റെ സംഭാഷണങ്ങളും തെരഞ്ഞെടുപ്പ് റാലിയുമടക്കമുള്ള ദൃശ്യങ്ങള്‍ വീഡിയോ സഹിതം പുറത്തു വന്നിരുന്നു.

വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ബാരാമതിയിലെ എ.എ.പി സ്ഥാനാര്‍ത്ഥിയും മുന്‍ഐ.പി.എസ് ഉദ്യോഗസ്ഥനുമായ സുരേഷ് ഖൊപാഡെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പരാതി ലഭിച്ച കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അജിത് പവാറിനെതിരെ നടപടി എടുക്കുന്നതിന് മുമ്പ് പോലീസും തെരഞ്ഞെടുപ്പ് കമ്മീഷനും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ വിലാസ് ഭോസലെ പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
മൊഗ്രാല്‍പുത്തൂരില്‍ അറവു മാലിന്യങ്ങള്‍ റോഡരികില്‍ തള്ളി
Keywords: AAP complaint against Ajit Pawar for threatening villagers, NCP, Pune, Lok Sabha, Election-2014, Maharashtra, Police, Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.