Follow KVARTHA on Google news Follow Us!
ad

ഗാംഗ്സ്റ്ററിന്റെ പോസ്റ്ററില്‍ ' എ' ഇല്ല; സെന്‍സര്‍ബോര്‍ഡ് താക്കീതു ചെയ്തു

തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കേറ്റ് നല്‍കിയ മലയാള സിനിമ അത് വെളിപ്പെടുത്താതെ പരസ്യങ്ങള്‍ നല്‍കുന്നതിനെതിരേ സെന്‍സര്‍ബോര്‍ഡിന്റെ താക്കീത്. Thiruvananthapuram, Gangster, Poster, Malayalam Film, Advertisement, sensor board, Notice, violence, Certification, Cinematograph, cinema theater, An mega media, Ashiq Abu, Aparna Gopinath,
തിരുവനന്തപുരം: (www.kvartha.com 16.04.2014) സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കേറ്റ് നല്‍കിയ മലയാള സിനിമ അത് വെളിപ്പെടുത്താതെ പരസ്യങ്ങള്‍ നല്‍കുന്നതിനെതിരേ സെന്‍സര്‍ബോര്‍ഡിന്റെ താക്കീത്. മമ്മൂട്ടി നായകനായ ആഷിക് അബു ചിത്രം ഗാംഗ്‌സ്റ്റര്‍ ആണു വിവാദത്തില്‍. ഗാംഗ്‌സ്റ്ററിന്റെ പോസ്റ്ററുകളിലോ മറ്റു പരസ്യങ്ങളിലോ 'എ' എന്നു രേഖപ്പെടുത്താതെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത്. ഇതു ശ്രദ്ധയില്‍പെട്ടതിനേത്തുടര്‍ന്നാണ് സെന്‍സര്‍ബോര്‍ഡ് ഗാംഗ്‌സ്റ്ററിന്റെ നിര്‍മാതാക്കള്‍ക്കും സംവിധായകനും നോട്ടീസ് അയച്ചത്.

ഈ സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ കാണാന്‍ പാടില്ലാത്ത വിധമുള്ളതാണെന്ന് സെന്‍സര്‍ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. ഇതു വ്യക്തമാക്കിയാണ് 'എ' സര്‍ട്ടിഫിക്കേറ്റ് നല്‍കിയത്. മാത്രമല്ല, ഗാംഗ്സ്റ്റര്‍ ടീം കാട്ടിയ ഗുരുതര വീഴ്ചയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം എന്നു നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ് പൊതുവായ അറിയിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

ചലചിത്ര പോസ്റ്ററുകളിലും പത്രപരസ്യങ്ങളിലും സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന നിയമപരമായ നടപടിക്രമം പാലിച്ചേ പറ്റൂവെന്നാണ് താക്കീത്. 'എ' 'യു', 'എ യു' എന്നിങ്ങനെയുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ പതിക്കാത്ത പോസ്റ്ററുകളും പരസ്യങ്ങളും പ്രചരിപ്പിക്കുന്നത് സിനിമാറ്റോഗ്രാഫ് നിയമവും ചട്ടങ്ങളും അനുസരിച്ച് ഗുരുതരമായ കുറ്റമാണെന്നും ഇക്കാര്യത്തില്‍ ചലചിത്ര നിര്‍മ്മാതാക്കളും സംവിധായകരും ജാഗ്രത പുലര്‍ത്തണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. ഗാംഗ്‌സ്റ്ററിന്റെ അണിയറ പ്രവര്‍ത്തകര്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് പൊതുവായ താക്കീത് വേണ്ടിവന്നതെന്നും ഇത് അസാധാരണമാണെന്നും സെന്‍സര്‍ ബോര്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സെന്‍സര്‍ ബോര്‍ഡ് 'എ' സര്‍ട്ടിഫിക്കേറ്റ് നല്‍കിയ ചിത്രങ്ങളുടെ പരസ്യങ്ങളില്‍ 'എ' സര്‍ട്ടിഫിക്കറ്റുള്ള ചലചിത്രം എന്നു രേഖപ്പെടുത്താതിരുന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ചലച്ചിത്രങ്ങള്‍ കാണാനിടയാകുമെന്നും ഇത് സിനിമാറ്റോഗ്രാഫ് നിയമം ആറ് (എ) ഏഴ്, വകുപ്പുകള്‍ അനുസരിച്ച് ഗുരുതരമായ കുറ്റമാണെന്നും സെന്‍സര്‍ ബോര്‍ഡ് വിശദീകരിക്കുന്നു. മൂന്നു വര്‍ഷം വരെ തടവും ഒരുലക്ഷം രൂപ ശിക്ഷയും ലഭിക്കാം. ഈ കുറ്റകൃത്യം തുടര്‍ന്നാല്‍ ഓരോ ദിവസവും 20,000/- രൂപ പിഴയും ഈടാക്കാവുതാണ്. സിനിമാ തീയറ്ററുകള്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്.

അതേസമയം, ഒ.പി.എം നിര്‍മിച്ച് ആന്‍ മെഗാ മീഡിയ വിതരണത്തിന് എത്തിച്ച ഗാംഗ്സ്റ്ററിന്റെ പോസ്റ്ററുകളിലും പരസ്യത്തിലും എ സര്‍ട്ടിഫിക്കേറ്റ് ഒഴിവാക്കിയതിനു പിന്നിലെ ഇടപെടല്‍ നടത്തിയത് നിര്‍മാതാക്കളാണോ വിതരണക്കാരാണോ അതോ സംവിധായകന്‍ ആഷിക് അബുവും നായകന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമാണോ എന്നതിനേച്ചൊല്ലി ചിത്രത്തിന്റെ അണിയറയില്‍ തര്‍ക്കമുണ്ട്.

Thiruvananthapuram, Gangster, Poster, Malayalam Film, Advertisement, sensor board, Notice, violence, Certification, Cinematograph, cinema theater, An mega media, Ashiq Abu, Aparna Gopinath,
എ സര്‍ട്ടിഫിക്കേറ്റ് പ്രദര്‍ശിപ്പിച്ചാല്‍ അത് പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു കാണാന്‍ കൊള്ളാത്ത വിധമുള്ള അശ്ലീല രംഗങ്ങള്‍ ഉള്‍പ്പെട്ടതാണെന്ന പൊതുധാരണയുള്ളതുകൊണ്ടാണ് പോസ്റ്ററിലും പരസ്യങ്ങളിലും അത് ഉള്‍പ്പെടുത്താതിരുന്നത് എന്നാണ് ഗാംഗ്‌സ്്റ്റര്‍ ടീമിന്റെ അനൗപചാരിക വിശദീകരണം. എന്നാല്‍ സിനിമയുടെ തുടക്കത്തില്‍ പതിവുപോലെ സെന്‍സര്‍ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേറ്റ് പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.

അതിനിടെ, വിവാദത്തിനു പിന്നില്‍ ഗാംഗ്സ്റ്റര്‍ സിനിമയ്ക്ക് ചുളുവില്‍ ശ്രദ്ധ നേടിക്കൊടുക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമമുണ്ടെന്നും അത് നിര്‍മാതാക്കളുമായുള്ള ഒത്തുകളിയാണെന്നും വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

അപര്‍ണാ ഗോപിനാഥ് നായികയായ ചിത്രത്തില്‍ ജോണ്‍ പോള്‍, ടി ജി രവി, കുഞ്ചന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
സി.സി.ടി.വി തകര്‍ത്ത് എ.ടി.എമ്മില്‍ മോഷണ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

Keywords: Thiruvananthapuram, Gangster, Poster, Malayalam Film, Advertisement, sensor board, Notice, violence, Certification, Cinematograph, cinema theater, An mega media, Ashiq Abu, Aparna Gopinath,'A' Certificate for Gangster ; But Not in poster

Post a Comment