Follow KVARTHA on Google news Follow Us!
ad

ഇങ്ങനെയും ഭാര്യമാരുണ്ടോ?

അപരിചിതയായ ഒരു സ്ത്രീയുടെ ഫോണ്‍കോള്‍. ആ സ്ത്രീ പറഞ്ഞു തുടങ്ങിയതിങ്ങിനെ: 'സാര്‍ എഴുതുന്നതെല്ലാം വായിക്കുന്ന ഒരാളാണു ഞാന്‍ she was cheating, Wife Caught Cheating, wife's recent behavior, Husband catches wife, relationships, unhappy, really
കൂക്കാനം റഹ്‌മാൻ

പരിചിതയായ ഒരു സ്ത്രീയുടെ ഫോണ്‍കോള്‍. ആ സ്ത്രീ പറഞ്ഞു തുടങ്ങിയതിങ്ങിനെ: 'സാര്‍ എഴുതുന്നതെല്ലാം വായിക്കുന്ന ഒരാളാണു ഞാന്‍. സാറിന്റെ ഒരാരാധിക. സാറിനെ കാണാനും അരമണിക്കൂര്‍ സംസാരിക്കാനും അവസരമുണ്ടാക്കിത്തരുമോ?'

'തീര്‍ച്ചയായും. വരുന്ന ദിവസവും സമയവും വിളിച്ചുപറയണം' ഞാന്‍ മറുപടി നല്‍കി.
അടുത്ത ദിവസം ആ സ്ത്രീ വന്നു. നാലാം ക്ലാസില്‍ പഠിക്കുന്ന മകളും കൂടെയുണ്ട്. ചൈല്‍ഡുലൈനുമായുളള വല്ല പ്രശ്‌നവുമായിരിക്കുമെന്ന് കരുതിയതാണ് ഞാന്‍. സംസാരം തുടങ്ങുന്നതിന് മുമ്പ് ഒരു കവര്‍ എന്റെ മുന്നിലേക്ക് നീട്ടി പറഞ്ഞു 'ഇത് സാറിന് എന്റെ ഗുരു ദക്ഷിണ' ഞാനൊന്ന് ഞെട്ടി. കവര്‍ വാങ്ങി പൊട്ടിച്ചു നോക്കി.

കുറിപ്പുകളാണെന്ന് മനസ്സിലായി. എഴുത്തില്‍ പലയിടങ്ങളിലും മഷി മാഞ്ഞു പോയിട്ടുണ്ട്. കണ്ണീര്‍ വീണ് അക്ഷരം കുതിര്‍ന്നു പോയതാണെന്നവള്‍ പറഞ്ഞു. സാര്‍ പിന്നീട് വായിച്ചാല്‍ മതി.
സാവിത്രി (യഥാര്‍ത്ഥ പേരല്ല) പറഞ്ഞു തുടങ്ങി. ദരിദ്ര കുടുംബത്തില്‍ പിറന്നവളാണ് ഞാന്‍. അച്ഛന്‍ ലഹരിക്കടിമയാണ്. അമ്മ കൂലിപ്പണി ചെയ്താണ് മൂന്നു മക്കളെ വളര്‍ത്തിയത്. ഞാന്‍ മൂത്തവളാണ്. പത്തു സെന്റ് സ്ഥലം. അതില്‍ ചോര്‍ന്നൊലിക്കുന്നൊരു കുടില്‍. ഏഴാം ക്ലാസ് കഴിഞ്ഞപ്പോള്‍ വെക്കേഷന്‍ കാലത്ത് ഞാനും അമ്മയുടെ കൂടെ കൂലിപ്പണിക്ക് പോകും. അടുത്ത വര്‍ഷം ക്ലാസിലേക്ക് ആവശ്യമായ പുസ്തകങ്ങള്‍ വാങ്ങാനും മറ്റും എനിക്ക് കിട്ടുന്ന കൂലി മാറ്റിവെക്കും.

അരപ്പട്ടിണി കിടന്ന് പത്താം തരം കടന്നു കിട്ടി. അച്ഛന് മക്കളുടെ കാര്യത്തില്‍ ശ്രദ്ധയില്ല. ഒരു ജോലി കിട്ടിയാല്‍ രക്ഷപ്പെടാമല്ലോ എന്നാശിച്ചു. മംഗലാപുരത്ത് ഒരു പ്രൈവറ്റ് നഴ്‌സിംഗ് സ്‌ക്കൂളില്‍ അഡ്മിഷന്‍ കിട്ടി. അമ്മ കൂടുതല്‍ കഷ്ടപ്പെടേണ്ടി വന്നു. പലരില്‍ നിന്നും കടം വാങ്ങി. പത്തുസെന്റ് ഭൂമി പണയപ്പെടുത്തി. മൂന്നു വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി.
എന്റെ കാര്യങ്ങളെല്ലാമറിയുന്ന നഴ്‌സിംഗ് സ്‌ക്കൂള്‍ മാനേജ്‌മെന്റ് അവിടെ തന്നെ സ്റ്റാഫായി എന്നെ നിയമിച്ചു. ആറു മാസം കൂടുമ്പോള്‍ നാട്ടില്‍ വരും. രണ്ട്, മൂന്ന് വര്‍ഷത്തിനകം കടങ്ങളൊക്കെ വീട്ടാന്‍ സാധിച്ചു. അപ്പോഴേക്കും വയസ് ഇരുപതിനടുത്തായി. ഒരു ചെറിയ വീടെന്ന സ്വപ്നം പൂവണിയണം. എന്നിട്ടുമതി വിവാഹമെന്ന് അമ്മയും ഞാനും തിരുമാനിച്ചു.
എന്റെ ഗ്രാമത്തില്‍ പഠിച്ചവരും ജോലിയുളളവരും കുറവാണ്. മിക്ക ആളുകളും കൃഷിക്കാരാണ്. അക്കൂട്ടത്തില്‍ പെട്ട ഒരാളാണ് ദാമുവേട്ടന്‍. മുപ്പത്താറിലെത്തിയ ചുറുചുറുക്കുളള യുവാവാണ്. പരിഷ്‌ക്കാരങ്ങളില്ലാത്ത ഗ്രാമീണന്‍. നല്ല അധ്വാനി. അദ്ദേഹത്തെക്കുറിച്ച് അത്രയേ എനിക്കറിയൂ. 

ലീവില്‍ നാട്ടില്‍ വന്നപ്പോള്‍ ദാമുവേട്ടനെ വഴിയില്‍ വെച്ച് കാണാനിടയായി.തമാശയൊക്കെ പറയുന്ന ആളാണദ്ദേഹമെന്ന് കേട്ടിട്ടുണ്ട്. 'നീ വലിയ പഠിപ്പൊക്കെയുളള ആളല്ലേ. ശമ്പളം കിട്ടുന്ന ജോലിയും ഉണ്ടല്ലോ? നമ്മളെ പോലുളളവരെയൊന്നും കണ്ടാല്‍ കണ്ടെന്നു പോലും നടിക്കില്ല അല്ലേ?'
'അയ്യോ ദാമുവേട്ടനെന്താ അങ്ങിനെ പറയുന്നേ?'
'ഓ ഒരു തമാശ പറഞ്ഞതല്ലേ.' ആട്ടെ കല്യാണത്തെക്കുറിച്ചാലോചിക്കുന്നുണ്ടോ? നമ്മളെ പോലുളളവരെയൊന്നും നിനക്ക് കണ്ണില്‍ പിടിക്കില്ലെന്നറിയാം. എനിക്ക് നിന്നെ കല്യാണം കഴിക്കാന്‍ താല്പര്യമുണ്ട്. നിനക്കിഷ്ടമാണോ?
നേരിട്ടുളള ആ ചോദ്യം കേട്ടപ്പോള്‍ ഞാനൊന്നുപതറിപ്പോയി. ഏക്കറ്കണക്കിന് ഭൂമിയുളളവനാണ് ദാമുവേട്ടന്‍. ഞാന്‍ പത്ത് സെന്റില്‍ കുടിലില്‍ കഴിയുന്നു. ഒരിക്കലും യോജിക്കാന്‍ കഴിയാത്ത അവസ്ഥ.
'ഞാനിതിനെ കുറിച്ച് ഇതേവരെ ആലോചിച്ചിട്ടില്ല ദാമുവേട്ടാ'
'ആലോചിച്ചു പറഞ്ഞാല്‍ മതി' അദ്ദേഹം അത്രയും പറഞ്ഞ് നടന്നു പോയി. കാര്യം വീട്ടില്‍ പറഞ്ഞു. പത്തു പതിനാറുവയസു കൂടുതലുളള വ്യക്തി. നാട്ടില്‍ അറിയപ്പെടുന്ന കര്‍ഷകന്‍. 'ഇങ്ങനെയൊക്കെ ആണെങ്കിലും നല്ലൊരുബന്ധമല്ലേ മോളേ' അമ്മയുടെ അഭിപ്രായം. ദാമുവേട്ടന്‍ പിന്നീട് പലതവണ വീട്ടില്‍ വന്നു. വിവാഹക്കാര്യം തന്നെ ലക്ഷ്യം. ഞാന്‍ നിശ്ശബ്ദയായിരുന്നു. ദാമുവേട്ടന്‍ എന്നെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് അദ്ദേഹം പലരോടും പറഞ്ഞു. നാട്ടില്‍ പലരും അറിഞ്ഞു.

ലീവ് കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് ചെന്നു. എനിക്ക് അദ്ദേഹത്തോട് അടുപ്പം തോന്നി. കത്തുകള്‍ അയച്ചു. അന്ന് ഫോണ്‍ സൗകര്യമില്ല. ആഴ്ചയില്‍ ഒന്നു വീതം എഴുതും. പക്ഷേ ഒന്നിനും മറുപടി വന്നില്ല. പിന്നീടെപ്പോഴോ ഞാന്‍ അറിഞ്ഞു, എഴുതാനും വായിക്കാനും അറിയാത്ത വ്യക്തിയാണ് ദാമുവേട്ടനെന്ന്.

വീണ്ടും ആറുമാസം കഴിഞ്ഞു. നാട്ടിലെത്തി. അറിഞ്ഞ വാര്‍ത്ത എന്നെ ഞെട്ടിച്ചു. ദാമുവേട്ടന്‍ കാസര്‍കോടുകാരിയായ ഒരു പാവം പെണ്ണിനെ കല്യാണം കഴിച്ചു. എനിക്ക് കേട്ടമാത്രയില്‍ വിഷമം തോന്നിയെന്നല്ലാതെ അദ്ദേഹവുമായുളള വിവാഹം നടക്കാതെ പോയതില്‍ സന്തോഷിക്കുകയാണ് ചെയ്തത്.

രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞു. നാട്ടില്‍ ഒരു ഹോസ്പിറ്റലില്‍ ജോലി ലഭിച്ചു. എല്ലാം മറന്ന് സന്തോഷകരമായി ജീവിച്ചു വരികയായിരുന്നു. ഒരു ദിവസം കൈക്കുഞ്ഞുമായി ഒരു സ്ത്രീ ആശുപത്രിയില്‍ വന്നു. ഡോക്ടറെ കാണാനാണ് വന്നത്. ഡോക്ടര്‍ ഒരു മണിക്കൂര്‍ കഴിഞ്ഞേ എത്തൂവെന്ന് ഞാന്‍ പറഞ്ഞു. കുട്ടിക്ക് മുലകൊടുക്കാന്‍ ആ മുറിയിലിരുന്നോട്ടേ എന്ന് സ്ത്രീ ആവശ്യേപ്പെട്ടു. ഞാന്‍ എന്റെ കസേര നീക്കിയിട്ടുകൊടുത്തു. കുറച്ചു കഴിഞ്ഞപ്പോള്‍ സംസാരിക്കാന്‍ തുടങ്ങി. 'ഞാന്‍ ഡോക്ടറെ കാണാന്‍ വന്നതല്ല. നിങ്ങളെ കാണാന്‍ വന്നതാണ്. എന്നെ അറിയ്യോ? ഞാന്‍ ദാമുവേട്ടന്റെ ഭാര്യയാണ്.' അതു കേട്ടപ്പോള്‍ ഒന്നു ഞെട്ടി. എന്തോ പ്രശ്‌നമുണ്ടെന്ന് മനസ് മന്ത്രിച്ചു.

ആ സ്ത്രീ തുടര്‍ന്നു. 'അയാള്‍ എന്നും നിങ്ങളെക്കുറിച്ചു പറയും. സ്‌നേഹത്തിലായിരുന്നു എന്നും ഇപ്പോള്‍ അദ്ദേഹത്തോട് നിങ്ങള്‍ക്ക് വെറുപ്പാണെന്നും മറ്റും. നിങ്ങള്‍ക്ക് അദ്ദേഹത്തോട് വെറുപ്പില്ല എന്നറിഞ്ഞാല്‍ സന്തോഷമാകും. അതിനായി ഒരപേക്ഷ പറയാനാണ് ഞാന്‍ വന്നത്. നമുക്കൊരുദിവസം പറശ്ശിനിക്കടവില്‍ പോകാം. അവിടെ വെച്ച് അദ്ദേഹത്തിനോടൊന്ന് സത്യം ചെയ്താല്‍ മാത്രം മതി. ഇത് പാവപ്പെട്ടൊരു സഹോദരിയുടെ അപേക്ഷയാണ്. അത് സമ്മതിക്കണം.'

ആ സ്ത്രീയുടെ ദൈന്യതയാര്‍ന്ന അപേക്ഷ കേട്ടപ്പോള്‍ ഞാന്‍ സമ്മതിച്ചു. അന്ന് ആശുപത്രിയുടെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഒരു ശനിയാഴ്ച ദിവസം ഉച്ചയ്ക്ക് ശേഷം പോകാമെന്ന് വാക്കുകൊടുത്തു. പറഞ്ഞ പ്രകാരം അവരെത്തി. രാത്രി 8 മണിക്കുമുമ്പേ ഹോസ്റ്റലില്‍ എത്തണം. അതും പറഞ്ഞ് ഞാന്‍ അവരോടൊപ്പം ബസ്സ്റ്റാന്‍ഡില്‍ എത്തി. അവിടെ ദാമുവേട്ടന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

ഞങ്ങള്‍ പറശ്ശിനിക്കടവിലേക്കുളള ബസില്‍ കയറി. പറശ്ശിനി എത്തുമ്പോള്‍ സമയം അഞ്ചര കഴിഞ്ഞിരുന്നു. ഞാന്‍ തിരിച്ചു പോക്കിനെക്കുറിച്ച് പറഞ്ഞു. അടുത്ത ബസിന്റെ സമയം ആരാഞ്ഞു. ഇനി എട്ടരക്കേ ബസ്സുളളൂവെന്ന് അവര്‍ പറഞ്ഞു ആദ്യമായിട്ടാണ് പറശ്ശിനി എത്തുന്നത്. ഒന്നിനെ കുറിച്ചും ധാരണയില്ല.

ഇനി നാളെ രാവിലെ പോകാമെന്നായി ഭാര്യയും ഭര്‍ത്താവും. വേറൊരു മാര്‍ഗമില്ലാത്തതിനാല്‍ ഞാന്‍ നിശ്ശബ്ദയായിരുന്നു. മുറിയെടുത്തു. ഭക്ഷണം കഴിച്ചു വന്നു. രാത്രി പത്തു മണിയായിക്കാണും. ആ സ്ത്രീ കുഞ്ഞിനെയും കൊണ്ട് ഉറങ്ങാന്‍ കിടന്നു. ഞാന്‍ കിടക്കാതെ മേശമേല്‍ തലവെച്ച് ഇരിക്കുകയായിരുന്നു. ദാമുവേട്ടന്‍ എന്ന മനുഷ്യന്‍ എന്നെ കടന്നു പിടിച്ചു. ഞാന്‍ കുതറി ഒച്ചവെച്ചു. 'നിങ്ങളുടെ ഭാര്യയുടെ മുന്നില്‍ വെച്ച് എന്നെ ദ്രോഹിക്കല്ലേ' എന്ന് കേണപേക്ഷിച്ചു. അപ്പോള്‍ സ്ത്രീ പറയുന്നതുകേട്ടു. 

she was cheating, Wife Caught Cheating, wife's recent behavior, Husband catches wife, relationships, unhappy, really

'ഞങ്ങള്‍ എല്ലാം പ്ലാന്‍ ചെയ്തു വന്നതാണ്. ഒന്നും പേടിക്കാനില്ല.'
ഒരു കത്തിയുണ്ടായിരുന്നെങ്കില്‍ അവളെ അവിടെ വെച്ച് ഞാന്‍ വെട്ടിനുറുക്കുമായിരുന്നു... സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു...
സ്വന്തം ഭാര്യ. അതും ഒരു കുഞ്ഞിന്റെ അമ്മ. മറ്റൊരു സ്ത്രീയെ ഭര്‍ത്താവിന്റെ ലൈംഗികാസ്വാദനത്തിന് ഒത്താശചെയ്തു കൊടുക്കുമോ സാര്‍...?

സാവിത്രി പറഞ്ഞ എല്ലാ സന്ദര്‍ഭങ്ങളും വിശദമായി സൂചിപ്പിച്ചു കെണ്ട് സാവിത്രി ഉന്നയിച്ച അതേ ചോദ്യം സ്ത്രീകള്‍ മാത്രം ഉള്‍ക്കൊളളുന്ന ക്ലാസില്‍ ഞാന്‍ ചോദിച്ചു. ഭൂരിപക്ഷം സ്ത്രീകളും ആത്മഹത്യ ചെയ്യേണ്ടിവന്നാലും അങ്ങിനെ ചെയ്യില്ല എന്നു പറഞ്ഞപ്പോള്‍ രണ്ടുമൂന്നു സ്ത്രീകളുടെ പ്രതികരണം ഇങ്ങിനെയായിരുന്നു. ജീവനെ പോലെ സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവാണെങ്കില്‍ അദ്ദേഹത്തിന്റെ ആഗ്രഹം സഫലീകരിച്ചു കൊടുക്കാന്‍ തയ്യാറായേക്കാം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാലും വഴിപ്പെട്ടുവെന്നു വരാം. വായനക്കാര്‍ എന്തു പറയുന്നു?<

കൂക്കാനം റഹ്‌മാൻ
(Writer)
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: she was cheating, Wife Caught Cheating, wife's recent behavior, Husband catches wife, relationships, unhappy, really

Post a Comment