സാംബാ താളത്തില്‍ ലോകകപ്പ് ഫുട്ബാളിന് ഇക്കുറിയും ഷാക്കിറയുടെ പാട്ട് ഒഴുകും

 


ലണ്ടന്‍ : ബ്രസീലിന്റെ പ്രസിദ്ധമായ തനത് നൃത്തകലാരൂപമായ സാംബാ നൃത്ത താളത്തില്‍ ലോകകപ്പ് ഫുട്ബാളിന് ഇക്കുറിയും ഷാക്കിറയുടെ പാട്ട് ഒഴുകും .

നാലുവര്‍ഷം മുമ്പ് ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ 'വാക്കാ വക്കാ 'എന്ന ഗാനത്തിലൂടെ ലോകത്തെ ത്രസിപ്പിച്ച കൊളംബിയന്‍ പോപ് ഗായിക ഷാക്കിറ തന്നെയാണ് 2014 ബ്രസീല്‍ ലോകകപ്പ് ഫുട്ബാളിന്റെ ഔദ്യോഗിക ഗാനവും ഒരുക്കുന്നത്. ഇക്കുറി ബ്രസീലിലും ഷാക്കിറ വേദി കീഴടക്കുമെന്ന് ഉറപ്പായികഴിഞ്ഞു.

പുതിയ ആല്‍ബമായ ഡേറി ലെ ഒരു ഗാനത്തിന് പരിഷ്‌കാരം വരുത്തിയാണ് ഷാക്കിറ ലോകകപ്പ് ഗാനമാക്കിയത്. ലാ, ലാ, ലാ എന്ന് തുടങ്ങുന്ന ഗാനമാണ് ലോകകപ്പില്‍ ഷാക്കിറ പാടുന്നത്. കഴിഞ്ഞ ദിവസം പാട്ടിന്റെ റെക്കര്‍ഡിംഗ് നടന്നു. ദക്ഷിണാഫ്രിക്കന്‍ ആദിവാസി സംഗീതത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വക്കാ വക്കാ ഗാനം ഒരുക്കിയത്.

എന്നാല്‍ സാംബാ താളത്തിലാണ് 2014 ബ്രസീല്‍ ലോകകപ്പ് ഫുട്ബാളിന് ഗാനം ഒരുക്കിയിട്ടുള്ളത് .ബ്രസീലിയന്‍ സാംബാ താളങ്ങളാണ് പാട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. 

 ഷാക്കിറ തന്നെയാണ് വരികള്‍ എഴുതിയിരിക്കുന്നത്. മകന്‍ മിലാനും അമ്മയ്‌ക്കൊപ്പം പാട്ട് പാടാന്‍ സ്റ്റുഡിയോയിലെത്തിയിരുന്നു. 37 കാരിയായ ഷാക്കിറ സ്പാനിഷ് ഫുട്ബാള്‍ താരം പിക്വെയുടെ കാമുകിയാണ്.

സാംബാ താളത്തില്‍ ലോകകപ്പ് ഫുട്ബാളിന് ഇക്കുറിയും ഷാക്കിറയുടെ പാട്ട് ഒഴുകും

വക്കാ വക്കാ പോലെ ലാ ലാ ലാ യും ലോകം ഏറ്റെടുക്കുമെന്ന് ഷാക്കിറ
പ്രതീക്ഷിക്കുന്നു. ജൂണ്‍ 12ന് സാഓ പോളോവില്‍ ബ്രസീലും ക്രയേഷ്യയും തമ്മിലാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം .ഇതിനുമുമ്പ് ഫിഫ ഗാനം ഔദ്യോഗികമായി പുറത്തുവിടും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
റിയാലിറ്റി ഷോയ്ക്ക് വേണ്ടി മണിയും പെണ്‍കുട്ടികളും കളളുഷാപ്പില്‍; പ്രതിഷേധം ശക്തം

Keywords:  Shakira records second official FIFA World Cup song, England, South Africa, Brazil,  Football, Inauguration, Mother, Son, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia