വാട്‌സ് അപ്പില്‍ വോയിസ് കോള്‍: ചിത്രങ്ങള്‍ പുറത്ത്‌

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്ക്ക്: വാട്‌സ് അപ്പ് യുസേഴ്‌സിന് ഇനി ഒരു സന്തോഷ വാര്‍ത്ത. വാട്‌സ് അപ്പില്‍ ഇനി വോയ്‌സ് കോളും നടത്താം. ഈ വര്‍ഷം ഏപ്രില്‍ തന്നെ ഈ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുള്ള ശ്രമത്തിലാണ് അധികൃതര്‍.

സ്മാർട്ട് ഫോണില്‍ നിന്നോ ടാബ്‌ലെറ്റുകളില്‍ നിന്നോ വൈഫേ കണക്ഷനിലേക്കോ, സെല്ലുലാര്‍ കണക്ഷന്‍ ഉപയോഗിച്ചോ കോള്‍ ചെയ്യാന്‍ സാധിക്കും. ഇക്കാര്യം വ്യക്തമാക്കുന്ന ചിത്രം ഐഫോണ്‍ ഇറ്റാലിയ എന്ന ടെക് വെബ്‌സൈറ്റ് പുറത്ത് വിട്ടു. ഈയിടെയാണ് വോയിസ് കോള്‍ സൗകര്യം വാട്ട്‌സ് ആപ്പ് അവതരിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

വാട്‌സ് അപ്പില്‍ വോയിസ് കോള്‍: ചിത്രങ്ങള്‍ പുറത്ത്‌
iOS 7പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന അതേ രീതിയില്‍ തന്നെയായിരിക്കും വാട്‌സ് അപ്പിലെ വോയിസ് കോളിന്റെ പ്രവര്‍ത്തനവും. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വാട്‌സ് അപ്പിലെ നിലവിലെ വോയിസ് മെസേജിങ്ങ് സംവിധാനത്തിന് പുറമേയാണ് വോയ്‌സ് കോള്‍ സൗകര്യവും തയ്യാറാകുന്നത്.

നേരത്തെ വാട്‌സ് ആപ്പ് മേസേജുകള്‍ സുരക്ഷിതമല്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെയാണ് പുതിയ പ്രഖ്യാപനവുമായി വാട്‌സ് അപ്പ് അധികൃതര്‍ രംഗത്ത് വന്നത്. ഫെബ്രുവരിയില്‍ ഫേസ്ബുക്ക് 19 ബില്യണിന് വാട്‌സ് അപ്പിനെ സ്വന്തമാക്കിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Whats app, Android, Smart-Phone, Voice-Calling, Leaked, Images, iPhoneItalia, Leaked Pics Show WhatsApp Voice-Calling Feature
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia