ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വെള്ളിത്തിരയില്‍ മുഖം കാണിച്ചതുമുതല്‍ അടുത്ത കാലംവരെ വേണ്ടത്ര ശോഭിക്കാന്‍ കഴിയാതിരുന്ന ഒരു നടിയായികുന്നു കങ്കണ. ഒടുവില്‍ അവര്‍ തന്റെ യഥാര്‍ത്ഥസ്ഥാനം കണ്ടെത്തുക തന്നെ ചെയ്തു. വെല്ലുവിളിയുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍പകര്‍ന്നാണ് ഒടുവില്‍ ഈ ഇരുപത്തിയേഴുകാരി വിജയത്തിലേക്ക് കുതിച്ചതും.
മനസില്‍ പെട്ടന്നു തെളിയുന്ന ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്ത കങ്കണ ഇനി ചെയ്യുന്നത് ഒരു അമ്മയുടെ വേഷമാണ്. സുജോയ്‌ഘോഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ദുര്‍ഗാ റാണി സിംഗ് എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ തളര്‍വാതം പിടിപെട്ട 14 കാരിയുടെ 35 വയസുള്ള അമ്മയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്. ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ദുര്‍ഗാ റാണി സിംഗിന്റെ ചിത്രീകരണം മേയ് മാസത്തില്‍ ആരംഭിക്കും.
വിദ്യാ ബാലനെയാണ് ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചത്. എന്നാല്‍ വിദ്യ പിന്മാറിയതിനെ തുടര്‍ന്ന് അവസരം കങ്കണയെ തേടിയെത്തുകയായിരുന്നു. ഈ ചിത്രത്തിന് നാല് കോടിയാണത്രെ കങ്കണയുടെ പ്രതിഫലം. അങ്കുഷ് ഗംഭീര്‍ സംവിധാനം ചെയ്യുന്ന റിവോള്‍വര്‍ റാണി എന്ന ചിത്രത്തിലാണ് ഇപ്പോള്‍ കങ്കണ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയമാണ് കങ്കണയെ പെട്ടന്ന് പ്രശസ്തയാക്കിയത്. ചിത്രത്തിന്റെ കളക്ഷന്‍ 50 കോടി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ആദ്യദിവസം തന്നെ 1.40 കോടിയാണ് ക്യൂന്‍ തൂത്തുവാരിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Entertainment, Bollywood, Actress, Mother, Vidya Balan, National, Cinema, rave reviews within the industry, Kangana Ranaut to be mother!, Vidya Balan, Sujoy Ghosh, Durga Rani Singh, 'Queen' famed actress, Kangana Ranaut

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.