ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ 3 പേരുള്‍പ്പെടെ 4 പേര്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: ആലുവയില്‍ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ നാലു പേര്‍ മരിച്ചു. ആത്മഹത്യയാണെന്നാണ് സൂചന. ഇടുക്കി കട്ടപ്പന സ്വദേശികളായ സുധീരന്‍(56), ഭാര്യ ബിന്ദു (45), മകള്‍ നിഖില(15)  എന്നിവരെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു യുവാവനേയുമാണ് വെള്ളിയാഴ്ച രാവിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിച്ച കുടുംബം ആലുവയിലെ തായിക്കാട്ടുകരയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. സംഭവ സ്ഥലത്തെത്തിയ  പോലീസ്  മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന്  പോലീസ് അറിയിച്ചു.

ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ 3 പേരുള്‍പ്പെടെ 4 പേര്‍ മരിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
റെയില്‍വേ സ്റ്റേഷനിലെ തീപിടുത്തം പരിഭ്രാന്തി പരത്തി ;ലോക്ക് ചെയ്ത കാറുകള്‍ പൊക്കിമാറ്റി

Keywords:  4 persons found dead in railway track, Family, Father, Mother, Daughter, Suicide, Aluva, Police, Dead Body, Obituary, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia