കരാര്‍ ലംഘനം: കിംഗ് ഫിഷര്‍ ബിയര്‍ കമ്പനി മലമ്പുഴ ഡാമില്‍ നിന്നും അനധികൃതമായി വെള്ളമൂറ്റുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: ജലസേചന വകുപ്പുമായുള്ള കരാര്‍ ലംഘിച്ച് കിംഗ് ഫിഷര്‍ ബിയര്‍ കമ്പനി മലമ്പുഴ ഡാമില്‍ നിന്ന് അനധികൃതമായി വെള്ളം എടുക്കുന്നു. പ്രതിദിനം 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഡാമിന്റെ പ്രധാന പൈപ്പ്‌ലൈന്‍ വഴി കമ്പനി ചോര്‍ത്തുന്നത്.

 1975ല്‍ വിജയ് മല്ല്യയുടെ ഉടമസ്ഥതയിലുള്ള പാലക്കാട് യുണൈറ്റഡ് ബ്രൂവറീസും ജലസേചന വകുപ്പും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ബിയര്‍ നിര്‍മ്മിക്കാന്‍ വേണ്ടി വെള്ളം ഊറ്റുന്നത്.

കരാര്‍ പ്രകാരം പ്രതിദിനം 3 ലക്ഷം ലിറ്റര്‍ വെള്ളമെടുക്കാനുള്ള അനുവാദമാണ് ഉള്ളത്. ഗ്രാമങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യേണ്ടതിനാല്‍ വേനല്‍ക്കാലത്ത് രണ്ട് ലക്ഷം ലിറ്ററില്‍ താഴെ വെള്ളം എടുക്കാവൂ എന്നും കരാറില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ബിയറിന് കൂടുതല്‍ ആവശ്യക്കാരുണ്ടായതിനാല്‍ കരാര്‍ വ്യവസ്ഥ പാലിക്കാതെ പ്രതിദിനം ശരാശരി 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് കിങ്ങ്ഫിഷര്‍ ബിയര്‍ കമ്പനി ഊറ്റിയെടുക്കുന്നത്.

വര്‍ഷംതോറും പ്രതിദിന ഉത്പാദനം 10 ശതമാനം വര്‍ധിപ്പിക്കുന്ന പാലക്കാട് കിങ്ങ്ഫിഷര്‍ ബിയര്‍ കമ്പനി കടുത്ത വേനല്‍ക്കാലത്തും  ജലചൂഷണം നടത്തുന്നതിനാല്‍ ഏഴ് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളമാണ്  ദിവസങ്ങളോളം മുടങ്ങുന്നത്.

 ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നിസ്സാരതുകയ്ക്കാണ് വെള്ളം ഊറ്റിക്കൊണ്ടുപോകുന്നത്. എന്നാല്‍ എത്ര ലിറ്റര്‍ വെള്ളമാണ് ദിനം പ്രതി ഊറ്റിയെടുക്കുന്നതെന്നറിയാന്‍  കമ്പനിയില്‍ സ്ഥാപിച്ച മീറ്ററുകളൊന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

കരാര്‍ ലംഘനം: കിംഗ് ഫിഷര്‍ ബിയര്‍ കമ്പനി മലമ്പുഴ ഡാമില്‍ നിന്നും അനധികൃതമായി വെള്ളമൂറ്റുന്നുബിയര്‍ നിര്‍മ്മാണത്തിന് മലമ്പുഴ ഡാമിലെ വെള്ളവും പ്ലാന്റിലെ മറ്റ് ആവശ്യങ്ങള്‍ക്ക് കുഴല്‍ക്കിണറിലെ വെള്ളവും ഉപയോഗിക്കണമെന്നാണ് കരാര്‍. എന്നാല്‍ 10 എച്ച്.പി ശേഷിയുള്ള അഞ്ച് കുഴല്‍ക്കിണറുകള്‍ കമ്പനിയിലുണ്ടെങ്കിലും ഇവയില്‍ വെള്ളമില്ലാത്തതിനാല്‍ മലമ്പുഴ ഡാമിലെ വെള്ളമാണ് പ്ലാന്റിലെ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്.

ഗ്രാമങ്ങളിലെ കുടിവെള്ളം മുടങ്ങുമ്പോഴും കിങ്ങ്ഫിഷര്‍ ബിയര്‍ കമ്പനിയില്‍
24 മണിക്കൂറും വെള്ളമെത്തുന്നുണ്ട്. അതേസമയം കരാര്‍ പുനപരിശോധിക്കാനോ കൂടുതല്‍ വെള്ളമെടുക്കുന്നത് തടയാനോ എടുക്കുന്ന വെള്ളത്തിന് കൃത്യമായി പണം വാങ്ങാനോ മലമ്പുഴയിലെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
വ്യാപാരി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Keywords: Contract, Drinking water, Palakkad, Malampuzha, Dam, Government-employees, Cash, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia