ചൈനയില്‍ മനുഷ്യബോംബ് പൊട്ടിത്തെറിച്ച് 15 മരണം

 



ബീജിംഗ്: ചൈനയിലെ സിങ്ജിയാങില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ മനുഷ്യബോംബ് പൊട്ടിത്തെറിച്ച് 15 പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്.

ചൈനയിലെ മുസ്ലീം പ്രവിശ്യയായ സിങ്ജിയാങിലെ ഒരു പാര്‍ക്കിലായിരുന്നു സംഭവം. പാര്‍ക്കിന് സുരക്ഷ ഒരുക്കിയിരുന്ന പോലീസുകാര്‍ക്കും പോലീസ് ബാരിക്കേഡിനുമെതിരെ മനുഷ്യബോംബ് കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. തുടര്‍ന്ന് കാറിനു പുറകിലായി മോട്ടോര്‍ ബൈക്കുകളിലായി വന്ന എട്ട് ഭീകരരെ സുരക്ഷാ സേന വെടിവച്ചു കൊന്നു. ആക്രമണത്തിന്രെ ഉത്തരവാദിത്വം ആരും എറ്റെടുത്തിട്ടില്ല.

 2010 ആഗസ്റ്റിലും ഈ പ്രദേശത്ത് ബോംബ് സ്‌ഫോടനം നടന്നിരുന്നു. അന്ന് സ്‌ഫോടക വസ്തുകള്‍ നിറച്ച കാര്‍ ജനക്കൂട്ടത്തിലേയ്ക്ക് ഭീകരര്‍ ഓട്ടിച്ചുകയറ്റുകയായിരുന്നു. ഏഴ് പേരാണ് ആ കാര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും സംശയം തോന്നിയ 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥ മെസ് ഹൗവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചൈനയില്‍ മനുഷ്യബോംബ് പൊട്ടിത്തെറിച്ച് 15 മരണം
File Photo
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Human Bomb, Blast, China, killed, Obituary,Terrorist. Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news

Human Bomb, Blast, China, killed, Obituary,Terrorist

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia