Follow KVARTHA on Google news Follow Us!
ad

ഫേസ്ബുക്ക് ഇനി ഇന്ത്യന്‍ ഗ്രാമങ്ങളിലേയ്ക്കും, സക്കര്‍ബര്‍ഗ് ഒരുങ്ങി തന്നെ

സാങ്കേതിക രംഗത്ത് വിപ്ലവ കുതിപ്പുമായി മുന്നേറുന്ന ഫേസ്ബുക്ക് ഇന്ത്യയില്‍ മറ്റൊരു വിപ്ലവത്തിന് തയ്യാറെടുക്കുന്നു. ഇന്ത്യയിലെ ഗ്രാമീണരിലേയ്ക്കും ഫേസ് ബുക്ക് എത്തിക്കുകയാണ് സക്കര്‍ബര്‍ഗിന്റെയും കൂട്ടരുടേയും അടുത്ത ലക്ഷ്യം. Facebook, Unilever,Study,Rural, India, Opportunity,Internet, Increase
ബാഴ്‌സിലോണ: സാങ്കേതിക രംഗത്ത് വിപ്ലവ കുതിപ്പുമായി മുന്നേറുന്ന ഫേസ്ബുക്ക് ഇന്ത്യയില്‍ മറ്റൊരു വിപ്ലവത്തിന് തയ്യാറെടുക്കുന്നു. ഇന്ത്യയിലെ ഗ്രാമീണരിലേയ്ക്കും ഫേസ് ബുക്ക് എത്തിക്കുകയാണ് സക്കര്‍ബര്‍ഗിന്റെയും കൂട്ടരുടേയും അടുത്ത ലക്ഷ്യം. ഇതിനായി ഇവര്‍ കൂട്ടുപിടിച്ചിരിക്കുന്നതോ എഫ്.എം.സി.ജി (ഫാസ്റ്റ് മൂവിങ്ങ് കണ്‍സ്യൂമര്‍ ഗുഡ്‌സ്)യിലെ തലതൊട്ടപ്പന്മാരായ യുണിലിവറിനേയും. ഇന്ത്യയില്‍ ഈ ഒരു ഉദ്യമം അത്രപ്പെട്ടന്ന് സാധ്യമല്ല എന്ന് അറിവുള്ളതിനാല്‍ വിശദമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കും പദ്ധതി നടപ്പിലാക്കുക.

അതിന്റെ ആദ്യപടിയായി ഇന്റര്‍നെറ്റും യൂണിലിവറും ചേര്‍ന്ന് എങ്ങനെ ഗ്രാമങ്ങളിലേയ്ക്ക് ഇന്റര്‍നെറ്റിന്റെ വ്യാപനം വര്‍ദ്ധിപ്പിക്കാം, അതിനുള്ള അനുകൂലപ്രതികൂല ഘടകങ്ങള്‍ എന്നിവ പഠനവിധേയമാക്കും. അതോടൊപ്പം തന്നെ ഓരോ ഗ്രാമത്തിന്റെയും സാംസ്‌കാരികമായ പ്രത്യേകതകളും ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരവും വിശദമായിതന്നെ സംഘം പരിശോധിക്കും. നേരത്തെ മൊബൈല്‍ ഫോണ്‍ രംഗത്തെ വിപ്ലവമായ വാട് സാപ്പിനെ 19 ബില്യണിനു വാങ്ങി ഫേസ്ബുക്ക് ചരിത്രം സൃഷ്ടിച്ചിരുന്നു. ആദ്യമായാണ് ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഇത്രയും തുകയ്ക്ക് ഒരു കന്പനി വാങ്ങുന്നത്.
Facebook, Unilever, Study, Rural, India, Opportunity,Internet, Increase,  Unilever to study Internet adoption in rural India
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Facebook, Unilever, Study, Rural, India, Opportunity,Internet, Increase,  Unilever to study Internet adoption in rural India

Post a Comment