വസ്ത്രധാരണവും പെരുമാറ്റവും ബലാത്സംഗത്തിന് കാരണമാകുന്നുവെന്ന് മഹാരാഷ്ട്രാ വനിതാ കമ്മീഷന്‍
Jan 29, 2014, 16:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നാഗ്പൂര്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന ബലാത്സംഗക്കേസുകളില്‍ ഉത്തരവാദി സ്ത്രീകള്‍ തന്നെയെന്ന് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അംഗവും എന്‍സിപി നേതാവുമായ ഡോ.ആഷ മിര്‍ഗെ. സ്ത്രീകളുടെ മോശം വസ്ത്രധാരണവും പെരുമാറ്റവും ബലാത്സംഗത്തിന് പ്രേരണയാകുമെന്നും അവര്‍ പറഞ്ഞു.
ഡെല്‍ഹിയില്‍ പെണ്‍കുട്ടി ബസിനുള്ളില്‍ വെച്ച് കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിലും മുംബൈയില്‍ വനിതാ ഫോട്ടോഗ്രാഫര്‍ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിലും പെണ്‍കുട്ടികളെ പ്രതിഭാഗത്തുനിര്‍ത്തിയാണ് ഡോക്ടര്‍ കൂടിയായ മിര്‍ഗെയുടെ വിമര്‍ശനം.
ഡെല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ നിര്‍ഭയ രാത്രി 11 മണിക്ക് സുഹൃത്തിനൊപ്പം സിനിമയ്ക്കു പോയതെന്തിനാണെന്നും, ശക്തി മില്‍ കൂട്ടമാനഭംഗക്കേസില്‍ വൈകിട്ട് ആറു മണിക്ക് അവര്‍ ഒറ്റയ്ക്ക് അത്തരം ഒറ്റപ്പെട്ട സ്ഥലത്ത് പോയതെന്തിനാണെന്നും മിര്‍ഗെ ചോദിച്ചു.
സ്ത്രീകളുടെ മോശം വസ്ത്രധാരണവും പെരുമാറ്റ രീതികളും അനുചിതമായ സ്ഥലങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതും ബലാത്സംഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും അവര്‍ പറഞ്ഞു. എന്‍സിപി വനിതാ വിഭാഗം യോഗത്തില്‍ വെച്ചാണ് ഡോ.മിര്‍ഗെ ഇത്തരം വിവാദ പരാമര്‍ശം നടത്തിയത്.
അതേസമയം പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവിന്റെ മകളും എം.പിയുമായ സുപ്രിയ സുലെയും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഡോ.മിര്‍ഗെയുടെ പരാമര്‍ശത്തെ അനുകൂലിക്കാന്‍ സുപ്രിയ തയ്യാറായില്ല.
ഡോ.മിര്‍ഗെ പാര്‍ട്ടിയിലും പ്രായത്തിലും തന്നേക്കാള്‍ മുതിര്‍ന്ന ആളാണെന്നും അവരുടെ പ്രസംഗം അവസാനിക്കാന്‍ താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും പറഞ്ഞ സുപ്രിയ ബലാത്സംഗത്തെ കുറിച്ച് മിര്‍ഗെ നടത്തിയ പരാമര്‍ശം ശരിയല്ലെന്ന അഭിപ്രായമാണ് തനിക്കെന്നും പറയുകയുണ്ടായി.
അതേസമയം ഡോ.മിര്‍ഗെയുടെ പരാമര്‍ശത്തെ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ തള്ളിക്കളഞ്ഞൂ. അവര്‍ അവരുടെ അഭിപ്രായം മാത്രമാണ് പറഞ്ഞതെന്നും അത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും പറഞ്ഞ പട്ടേല്‍ വിവേകശുന്യമായ പരാമര്‍ശം നടത്തിയതിന് അച്ചടക്ക നടപടി എടുക്കുമെന്നും വ്യക്തമാക്കി. ഡോ.മിര്‍ഗെ പിന്നീട് പരാമര്‍ശം നടത്തിയതില്‍ ഖേദംപ്രകടിപ്പിച്ചു.
സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരായും സുരക്ഷയ്ക്കുമായി രാജ്യവ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്ന അവസരത്തില്‍ ഒരു വനിതാരാഷ്ട്രീയ നേതാവിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സ്ത്രീവരുദ്ധ പരാമര്‍ശം ഉണ്ടായത് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരെയുള്ള ആശയുടെ പ്രസ്താവന തികച്ചും തെറ്റാണെന്നും
കൊച്ചു കുഞ്ഞുങ്ങള്‍ വരെ ബലാത്സംഗത്തിന് ഇരയാകുന്ന കാഴ്ച നമുക്ക് കാണേണ്ടി വന്നിരുന്നുവെന്നും കോണ്‍ഗ്രസ് വനിത സെല്‍ മേധാവി ശോഭ ഓസ പറഞ്ഞു.
വ്യാജ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

Keywords: Woman's Clothes, Behaviour Cause Rape, Says NCP Leader Asha Mirje, Molestation, Maharashtra, New Delhi, Doctor, Cinema, Criticism, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.