Follow KVARTHA on Google news Follow Us!
ad

ന്യൂപക്ഷങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നാരോപിച്ച് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം

ഡെല്‍ഹിയില്‍ ദേശീയ വഖഫ് വികസന കോര്‍പറേഷന്റെ ഉദ്ഘാടനManmohan Singh, New Delhi, Congress, Accused, Sonia Gandhi, National,
ഡെല്‍ഹി: ഡെല്‍ഹിയില്‍  ദേശീയ വഖഫ് വികസന കോര്‍പറേഷന്റെ ഉദ്ഘാടനത്തിനിടയില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിനെതിരെ പ്രതിഷേധം. പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തിയതിനു തൊട്ടു പിന്നാലെയാണ് പ്രതിഷേധമുണ്ടായത്.

 യോഗത്തിനെത്തിയ പ്രതിനിധികളിലൊരാളാണ്  പ്രതിഷേധിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കു  വേണ്ടി സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും വാദ്ഗാനങ്ങള്‍ നടത്തുന്നതല്ലാതെ അത് പ്രാവര്‍ത്തികമാക്കുന്നില്ലെന്നും ആരോപിച്ച് പേപ്പറുകള്‍ ഉയര്‍ത്തി പിടിച്ചാണ് പ്രതിഷേധം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും യോഗത്തിനെത്തിയിരുന്നു.

ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് പ്രതിഷേധക്കാരന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന യോഗത്തിനിടെയാണ് പ്രതിഷേധമുണ്ടായത്.

ഡെല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ചാണ് സംഭവം. സംസ്ഥാനങ്ങളില്‍ നിന്നുള്ള വഖഫ് അധ്യക്ഷന്മാരും ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്.

PM faces protest at Delhi Waqf event, Manmohan Singh, New Delhi, Congress, Accused, Sonia

 പ്രധാനമന്ത്രി കഴിഞ്ഞ 10 വര്‍ഷക്കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ
നേട്ടങ്ങള്‍ എടുത്തു പറഞ്ഞ് പ്രസംഗിച്ചതിന് തൊട്ടു പിന്നാലെയാണ്  ഇയാള്‍ പേപ്പറുകളുയര്‍ത്തി പ്രതിഷേധിച്ചത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് നീക്കി. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
വീടുകയറി കുടുംബനാഥനെ മര്‍ദിച്ച എസ്.ഐ. 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

Keywords: PM faces protest at Delhi Waqf event, Manmohan Singh, New Delhi, Congress, Accused, Sonia Gandhi, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment