SWISS-TOWER 24/07/2023

വിവാഹപ്രായ വിവാദത്തില്‍ പണ്ഡിതന്മാരുടെ ചില നിലപാടുകളോട് വിയോജിപ്പ്: ഉമറുല്‍ മുക്താര്‍

 


കാസര്‍കോട്: വിവാഹപ്രായ വിവാദത്തില്‍ പണ്ഡിതന്മാര്‍ പ്രകടിപ്പിച്ച ചില നിലപാടുകളോട് വിയോജിപ്പുണ്ടെന്ന് മദനിയുടെ മകനും പ്രഭാഷകനുമായ ഉമറുല്‍ മുക്താര്‍ വ്യക്തമാക്കി. തളങ്കരയില്‍ നുസ്രത്തുല്‍ മസാക്കീന്റെ ആഭിമുഖ്യത്തില്‍ സ്വലാത്ത് വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന മതപ്രഭാഷണത്തിനെത്തിയ ഉമറുല്‍ മുക്താര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

കോഴിക്കോട്ട് നടന്ന ഒരു അറബിക്കല്ല്യാണത്തിന്റെ പേരിലാണ് മാധ്യമങ്ങള്‍ വിവാഹപ്രായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിവാദമാക്കിയത്. ഇസ്‌ലാമിന്റെ ആശയം ബോധ്യപ്പെടുത്തികൊടുക്കേണ്ട ഉത്തരവാദിത്വം പണ്ഡിതന്മാര്‍ക്കാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. എന്നാല്‍ 16 വയസില്‍ വിവാഹം കഴിക്കപ്പെട്ടതിന്റെ പേരില്‍ ചിലര്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കഴിയേണ്ടതുണ്ട്. രാഷ്ട്രപിതാവ് പോലും വിവാഹം കഴിച്ചത് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

രാഷ്ട്രീയത്തിലേക്ക് താനില്ലെന്ന കാര്യം ഉറുല്‍ മുക്താര്‍ വ്യക്തമാക്കി. മതപ്രഭാഷണ രംഗത്ത് പ്രവര്‍ത്തിക്കാനാണ് തനിക്ക് താല്‍പര്യം. ഏതൊരുവ്യക്തിക്കും രാഷ്ട്രീയ നിലപാട് ഉണ്ടാകണമെന്നാണ് തന്റെ അഭിപ്രായം. രാഷ്ട്രീയത്തിലെ ഒളിച്ചുകളി തന്റെ പിതാവിനുണ്ടായിരുന്നില്ല. ചില പാര്‍ട്ടികളുടേയും നേതാക്കളുടെയും രാഷ്ട്രീയ നിലപാടുകളേയും സമീപനങ്ങളേയും പിതാവ് തുറന്നെതിര്‍ത്തിരുന്നു. ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കുന്ന പിതാവ് എത്രയുംപെട്ടെന്ന് തങ്ങളുടെ അരികിലെത്തണമെന്നതാണ് പ്രാര്‍ത്ഥന. ലീഗിന്റെ ഭാഗത്തുനിന്നും പിതാവിന്റെ മോചനവുമായി ബന്ധപ്പെട്ട് നല്ല സഹകരണമാണ് ലഭിക്കുന്നതെന്ന് ഉമറുല്‍ മുക്താര്‍ തുറന്നുപറഞ്ഞു.

സിനിമയും ഫേസ്ബുക്കുമാണ് ഇപ്പോള്‍ യുവതി യുവാക്കളെ വഴിതെറ്റിക്കുന്നത്. ഇതിലെ നല്ലകാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ പലരും തയ്യാറാകുന്നില്ല. പുകവലിയും ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗങ്ങളും കൂടുന്നതിന് ഇത്തരം മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം ബോധ്യപ്പെടേണ്ടതുണ്ട്. ഇപ്പോള്‍ ഒളിച്ചോട്ടങ്ങള്‍ വ്യാപകമാകുന്നതിന് പ്രധാനകാരണം ഫേസ്ബുക്കും സിനിമയുമാണ്. ഇതിലെ നന്മകള്‍ യുവതി-യുവാക്കളില്‍ ബോധമുളവാക്കുന്നില്ല. പകരം ഇതിന്റെ ദുസ്വാധീനമാണ് ഉണ്ടാകുന്നത്. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണങ്ങള്‍ പണ്ഡിതന്മാരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ഒരുപെണ്‍കുട്ടി മുടിവളര്‍ത്തി ഫേസ് ബുക്കില്‍ പോസ്റ്റുചെയ്ത ഫോട്ടോയ്ക്ക് 80,000 ത്തോളം ലൈക്കുകളാണ് ലഭിച്ചതെന്ന കാര്യവും ഉറുല്‍ ഫാറൂഖ് ചൂണ്ടിക്കാട്ടി.


വിവാഹപ്രായ വിവാദത്തില്‍ പണ്ഡിതന്മാരുടെ ചില നിലപാടുകളോട് വിയോജിപ്പ്: ഉമറുല്‍ മുക്താര്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Umarul Mukthar, Islamic Speech, Facebook, Media Worker, Film, Wedding, Marriage, Madani Son, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia