വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ജയില്‍ശിക്ഷ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കാനായി തെറ്റായ വിവരങ്ങള്‍ നല്‍കുന്ന വോട്ടര്‍മാര്‍ക്ക് പിടിക്കപ്പെട്ടാല്‍ ഒരു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പുതിയ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

വോട്ടര്‍മാരുടെ അറിവോടെ മാത്രമെ ഇനിമുതല്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ നീക്കംചെയ്യുകയുള്ളുവെന്നും കമ്മീഷന്‍ വ്യക്തമാക്കി. വോട്ടര്‍പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

ഒരാളുടെ പേരില്‍ തന്നെ ഒന്നിലധികം മണ്ഡലങ്ങളില്‍  വോട്ടര്‍ പട്ടികയിലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുമ്പോള്‍ കണക്കെടുപ്പിന് വരുന്നവര്‍ മറ്റു മണ്ഡലങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചറിയേണ്ടതാണ്.

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ജയില്‍ശിക്ഷജില്ലാ കളക്ടര്‍മാര്‍ നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വോട്ടര്‍മാരുടെ പേര് ഒഴിവാക്കുന്നത്. വോട്ടര്‍ പട്ടിക പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കണമെന്നും കമ്മീഷന്‍ വ്യവസ്ഥ ചെയ്യുന്നു. വോട്ടര്‍മാരുടെ പേര് ഒഴിവാക്കുമ്പോള്‍ അതിന്റെ കാരണവും വൈബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തണം.

പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍പട്ടികയുടെ
പരിഷ്‌ക്കരണം ജനുവരിയില്‍ ആരംഭിക്കുമെന്നാണ് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. നിലവില്‍ 76 കോടി വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് മൂന്നു മണ്ഡലങ്ങളില്‍ വോട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തെറ്റുപറ്റിയെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
കോടതി വളപ്പില്‍ കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു; അക്രമിയായ കൊലക്കേസ് പ്രതി പോലീസ് പിടിയില്‍

Keywords:  New Delhi, Identity Card, Election Commission, Complaint, Report, District Collector, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia