ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത

 


ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ സാധ്യത. കോണ്‍ഗ്രസിന് ഇത്തവണ കനത്ത തോല്‍വിയാണ് തെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്നത്.

31 സീറ്റു നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. അകാലിദളിന്റെ   പിന്തുണയും ബിജെപിക്കുണ്ട്. എന്നാല്‍ കേവല ഭൂരിപക്ഷം നേടാന്‍ ഇനി നാലു പേരുടെ  പിന്തുണ കൂടി ആവശ്യമാണ്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയാണ് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കിയത്. കന്നിയങ്കത്തില്‍ തന്നെ 28 സീറ്റുകള്‍ നേടാന്‍ ആംആദ്മിക്ക് കഴിഞ്ഞു. അഴിമതിക്കെതിരെ പോരാടുന്ന പാര്‍ട്ടി എന്നനിലയിലാണ് ആംആദ്മി പാര്‍ട്ടി രംഗപ്രവേശം ചെയ്തത്.

ഗാന്ധിയന്‍ അണ്ണാഹസാരെയുടെ പേരില്‍  തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കെജ്‌രിവാള്‍ പണം പിരിച്ചു എന്നതരത്തിലുള്ള ആരോപണങ്ങള്‍ ആംആദ്മി പാര്‍ട്ടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ശക്തമായ തോല്‍വി നേരിടേണ്ടി വരുമെന്ന്  നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ അത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കോണ്‍ഗ്രസിനെ പിന്തള്ളി തെരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യം അറിയിക്കാന്‍ ആംആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു. കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ 43 സീറ്റുകളാണ് ലഭിച്ചത്.

ഡല്‍ഹിയില്‍ തൂക്കുമന്ത്രിസഭ വരുമെന്നാണ് കരുതിയത്. എന്നാല്‍ പ്രതിപക്ഷത്തിരിക്കാനാണ് താല്‍പര്യമെന്ന് ആംആദ്മി  പ്രഖ്യാപിച്ചതോടെ അതിനുള്ള സാധ്യത മങ്ങുകയാണ്. തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ സാന്നിധ്യം അറിയിച്ചെങ്കിലും കൂടുതല്‍ വോട്ടുനേടാന്‍ കഴിഞ്ഞത്  ആംആദ്മി പാര്‍ട്ടിനേതാവ് അരവിന്ദ് കെജരിവാളിലൂടെയാണ്.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതും കെജ്‌രിവാളും തമ്മിലാണ് പ്രധാനമായും പോരാട്ടം നടന്നത്. ഷീലാ ദീക്ഷിതിനെ 25,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അരവിന്ദ് കെജ്‌രിവാള്‍ പരാജയപ്പെടുത്തിയത്.

തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി  നേരിടേണ്ടി വന്നതിനാല്‍  മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രാജിവെച്ചു. ജനവിധി മാനിക്കുന്നുവെന്നാണ് രാജിക്കുശേഷം ഷീല ദീക്ഷിത് പ്രതികരിച്ചത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഷീല ദീക്ഷിതിന് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും ലീഡ് നില പിന്നീട് കെജ്‌രിവാളിന് അനുകൂലമാവുകയായിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിജയമാണെന്നാണ് കന്നിയങ്കത്തിലൂടെ വിജയശ്രീലാളിതനായ  കെജ്‌രിവാള്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസിലെ പല പ്രമുഖരും തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങി. ഡീസല്‍ , ഉള്ളി, തുടങ്ങിയ അവശ്യ സാധനങ്ങളുടെ വിലവര്‍ധനവ്, സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്കകള്‍ എന്നിവയാണ് കോണ്‍ഗ്രസ് പരാജയപ്പെടാനുള്ള പ്രധാന കാരണം. ന്യൂഡല്‍ഹി മണ്ഡലത്തില്‍ വിജേന്ദ്ര ഗുപ്ത മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതൊഴിച്ചാല്‍ മറ്റിടങ്ങളില്‍ ബിജെപി- അകാലിദള്‍ സഖ്യം നില മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹര്‍ഷവര്‍ദ്ധന്‍ 30,000 വോട്ടുകളോടെയാണ്  
കൃഷ്ണനഗറില്‍ നിന്നും ജയിച്ചത്. ഹര്‍ഷവര്‍ദ്ധനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതു തന്നെയാണ് ഡല്‍ഹിയില്‍ ബിജെപിയെ തുണച്ചതും. കോണ്‍ഗ്രസിന് ഇത്തവണ 15 ശതമാനം വോട്ടുകളാണ്  കുറഞ്ഞത്.  ബിജെപിക്ക് 3 ശതമാനവും കുറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
തെരഞ്ഞെടുപ്പ് വിജയം: ബിജെപി ആഹ്ലാദ പ്രകടനം നടത്തി

Keywords:  New Delhi, Election, Congress, BJP, Accused, Resignation, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia