SWISS-TOWER 24/07/2023

മഅ്ദനിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; പ്രോസിക്യൂഷന്‍ നിലപാടില്‍ ദുരൂഹത

 


തിരുവനന്തപുരം: അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുന്നതിനു മുമ്പ് കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍വാദം കോടതിയെ അറിയിക്കുമോ എന്ന് ഇനിയും ഉറപ്പില്ല. ജാമ്യാപേക്ഷയിന്മേല്‍ കോടതി വിധി പറയുന്നത് പരമാവധി നീട്ടിക്കൊണ്ടുപോകാനാണു ശ്രമം എന്ന സൂചന ശക്തം.

അതേസമയം, ജസ്റ്റിസുമാരായ ജെ ചലമേശ്വര്‍, ഗോഖലേ എന്നിവരുള്‍പെടുന്ന ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച തന്നെ വിധി പറയുമെന്ന പ്രതീക്ഷയില്‍ മഅ്ദനി ജസ്റ്റിസ് ഫോറം ഭാരവാഹികളും പിഡിപി നേതാക്കളും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. മഅ്ദനിക്കു വേണ്ടി ഹജരാകുന്നത് അഡ്വ പ്രശാന്ത് ഭൂഷണ്‍ ആണ് എന്നത് അദ്ദേഹത്തിനു നീതി ലഭിക്കണം എന്ന് ആഗ്രഹിക്കുന്ന കേന്ദ്രങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുവെന്നും സൂപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് കെവാര്‍ത്തയോടു പറഞ്ഞു.

മഅ്ദനിക്ക് ജാമ്യം അനുവദിക്കുന്നതിനു വേണ്ടി കര്‍ണാടക സര്‍ക്കാരില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ശക്തമായി സമ്മര്‍ദം ചെലുത്തിയതിനു പിന്നാലെയാണ് ഇത്തവണ പ്രോസിക്യൂഷന്റെ നിലപാട് കോടതിയില്‍ വ്യക്തമാക്കാന്‍ പോകുന്നത് എന്ന പ്രത്യേകതയുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കര്‍ണാടക മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍ മഅ്ദനിയുടെ കാര്യവും ശക്തമായി ഉന്നയിച്ചിരുന്നു. കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ വന്നപ്പോള്‍ പ്രോസിക്യൂഷന്‍ അപ്രതീക്ഷിതമായി സ്വീകരിച്ച അതിശക്തമായ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍, അതേ സ്ഥിതി സുപ്രീംകോടതിയിലും ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ വേണമെന്നാണ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടത് എന്നാണു വിവരം.

മഅ്ദനിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; പ്രോസിക്യൂഷന്‍ നിലപാടില്‍ ദുരൂഹതഎന്നാല്‍, ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ കൊടുക്കുന്നതിനു മുമ്പും ഉമ്മന്‍ ചാണ്ടി കര്‍ണാടക മുഖ്യമന്ത്രിയോട് ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തിയിരുന്നു. എന്നിട്ടും പ്രോസിക്യൂഷന്റെ എതിര്‍പ് മാറിയില്ല. മാത്രമല്ല ബിജെപി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ രൂക്ഷമായ എതിര്‍പ് പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ, അന്ന് ഫോണിലാണ് ഇരുവരും സംസാരിച്ചതെന്നും ഇത്തവണ നേരില്‍ സംസാരിച്ചതിന്റെ വ്യത്യാസം കര്‍ണാടക സര്‍ക്കാരിന്റെ നിലപാടില്‍ പ്രകടമാകുമെന്നുമാണ് മഅ്ദനി ജസ്റ്റിസ് ഫോറവും പിഡിപിയും മഅ്ദനിയുടെ കുടുംബവും പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷയ്ക്ക് അനുകൂലമാണോ പ്രോസിക്യൂഷന്റെ സത്യവാങ്മൂലം എന്ന് ഇനിയും വ്യക്തമായിട്ടില്ല. ഈ അനിശ്ചിതത്വമാണ് മഅ്ദനിയുടെ ജാമ്യത്തിനു വേണ്ടി ശ്രമിക്കുന്നവരെ ആശങ്കയിലാക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ ഭൂരിപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കുന്നതിന് മഅ്ദനിയെ കരുവാക്കുമോ എന്ന ആശങ്കയും ഇതിന്റെ ഭാഗമായുണ്ട്. മഅ്ദനിക്ക് ജാമ്യം നല്‍കുന്നതില്‍ കുഴപ്പമില്ല എന്ന നിലപാട് സ്വീകരിച്ച് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാന്‍ കര്‍ണാകയിലെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായാല്‍ മഅ്ദനിക്ക് ജാമ്യം വിദൂര സ്വപ്‌നമായി അവശേഷിക്കും. മഅ്ദനിയെയോ പിഡിപിയെയോ അവര്‍ക്ക് രാഷ്ട്രീയമായി അവിടെ ആവശ്യമില്ലതാനും.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുള്‍പ്പെടെ മഅ്ദനി ജസ്റ്റിസ് ഫോറവും മഅ്ദിനയുടെ മക്കളും നല്‍കിയ നിവേദനത്തിന്റെ ഗുണഫലം കര്‍ണാടക സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഫലിക്കുമോ എന്ന ആകാംക്ഷയും ശക്തമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

 Keywords:  Abdul Nasar Madani, Bail, Court, Chief Minister, Kerala, Karnataka, Oommen Chandy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia