ടി.പി വധം; റിമാന്‍ഡില്‍ കഴിയുന്ന മോഹനന്‍ ഭാര്യയോടൊപ്പം റസ്റ്റോറന്റില്‍

 


കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പ്രതി പി. മോഹനന്‍ ഭാര്യ കെ.കെ.ലതിക എംഎല്‍എയ്‌ക്കൊപ്പം റസ്‌റ്റോറന്റില്‍. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ മാത്രമല്ല അകമ്പടിക്ക് പോലീസുകാരും റസ്‌റ്റോറന്റില്‍ ഉണ്ടായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപമുള്ള ഹോട്ടലില്‍ വ്യാഴാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് കൊണ്ടുവരുന്ന വഴിയില്‍  ഭാര്യയെ കാണാന്‍ മോഹനന് പോലീസുകാര്‍ സൗകര്യമൊരുക്കിയത്.

ടി പി വധക്കേസിലെ 14ാം പ്രതിയായ മോഹനന്‍ ടിപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുള്ള കുറ്റത്തിനാണ്  റിമാന്റില്‍ കഴിയുന്നത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ ജയിലിനുള്ളില്‍ കാണണമെങ്കില്‍ പോലും ജയില്‍ സൂപ്രണ്ടിന്റെ പ്രത്യേക അനുമതി വേണമെന്നിരിക്കെയാണ് പൊതുസ്ഥലത്ത് അതും റസ്റ്റോറന്റില്‍ വെച്ച് കാണാന്‍ പോലീസുകാര്‍ തന്നെ അവസരമൊരുക്കി കൊടുത്തിരിക്കുന്നത്.

അതേസമയം മാധ്യമങ്ങള്‍ മോഹനനും ഭാര്യ കെ.കെ.ലതിക എംഎല്‍എയും റസ്‌റ്റോറന്റില്‍ ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ സമൂഹത്തിന്റെ ഭാഗത്തുനിന്നും പോലീസിനെതിരെ രൂഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

പുറത്തുവന്ന ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നാണ് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ രമ പ്രതികരിച്ചത്. കൊലക്കേസില്‍ പ്രതിയായ ഒരാള്‍ക്കാണ് പോലീസ് ഇത്തരത്തിലുള്ള ഒത്താശ ചെയ്തുകൊടുത്തിരിക്കുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് രമ ആവശ്യപ്പെട്ടു.

എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇതുവരെ തയാറായിട്ടില്ല. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് എ.എസ്.ഐയെയും കോണ്‍സ്റ്റബിളിനെയും സസ്‌പെന്റ് ചെയ്യാന്‍
ടി.പി വധം; റിമാന്‍ഡില്‍ കഴിയുന്ന മോഹനന്‍ ഭാര്യയോടൊപ്പം റസ്റ്റോറന്റില്‍
നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read:
ഗവണ്‍മെന്റ് കോളജിലെ വിദ്യാര്‍ത്ഥി സംഘട്ടനം: 2 എം.എസ്.എഫ്. പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
Keywords:  P.Mohanan, K.K.Lathika, K.K.Rama,Kozhikode, T.P Chandrasekhar Murder Case, Police, Medical College, Hotel, Jail, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia