Follow KVARTHA on Google news Follow Us!
ad

സര്‍ക്കാര്‍ പദ്ധതിയിലെ ഗുണഭോക്താക്കളെ ഗ്രാമസഭയിലൂടെ കണ്ടെത്തും: ഉമ്മന്‍ ചാണ്ടി

സര്‍ക്കാര്‍ പദ്ധതിയിലെ ഗുണഭോക്താക്കളെ ഗ്രാമസഭയിലൂടെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാസര്‍കോട്ട് ജനസമ്പര്‍ക്ക Kasaragod, Oommen Chandy, Police, Chief Minister, Kerala, Kerala, Mass contact programme,
കാസര്‍കോട്: സര്‍ക്കാര്‍ പദ്ധതിയിലെ ഗുണഭോക്താക്കളെ ഗ്രാമസഭയിലൂടെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാസര്‍കോട്ട് ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത് തന്റെ അഭിപ്രായം മാത്രമാണെന്നും, മുഴുവന്‍ ജില്ലകളിലേയും ജനസമ്പര്‍ക്ക പരിപാടിക്ക് ശേഷം പ്രത്യേകം മന്ത്രിസഭായോഗംചേര്‍ന്ന് ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ വഴിയുള്ള സഹായങ്ങള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് കിട്ടുന്നതിനായി സഹായം നല്‍കുന്നതിനുള്ള അധികാരം ഗ്രമാസഭകളെ ഏല്‍പിക്കണമെന്നാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ തനിക്ക് ബോധ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അര്‍ഹമായ ആനുകൂല്യം ലഭിക്കുന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kasaragod, Oommen Chandy, Police, Chief Minister, Kerala, Kerala, Mass contact programme, Construction Work, Malayalam News,

പല ആനുകൂല്യങ്ങളും തടസ്സപ്പെട്ട് കിടക്കാന്‍ കാരണം അര്‍ഹതപ്പെട്ടവരെ കണ്ടെത്താനുള്ള കാലതാമസംമൂലമാണെന്നും പ്രാദേശികമായ കാര്യങ്ങള്‍ ഏറ്റവും കൂടുതല്‍ അറിയുന്നത് ഗ്രാമസഭകള്‍ക്കാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഡിസംബര്‍ 17 ഓടെ കേരളത്തിലെ എല്ലാജില്ലകളിലും ജനസമ്പര്‍ക്ക പരിപാടികള്‍ പൂര്‍ത്തിയാകും. ആദ്യഘട്ടത്തില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്ക് ശേഷം പുതിയ 45 ഗവണ്‍മെന്റ് ഉത്തരവുകളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. പി.ആര്‍.ഡി. സര്‍ക്കാര്‍ ഉത്തരവുകള്‍ കൈപുസ്തകമായി ഇറക്കിയിട്ടുണ്ട്.

കൃഷി മന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ സ്വാഗതം പറഞ്ഞു. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ് ഉള്‍പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പരിപാടിയില്‍ സംബന്ധിച്ചു. എല്‍.ഡി.എഫിന്റെ മൂന്ന് എം.എല്‍.എമാരും പരിപാടിക്കെത്തിയില്ല.
Kasaragod, Oommen Chandy, Police, Chief Minister, Kerala, Kerala, Mass contact programme,

Related News:
ഓണ്‍ലൈന്‍ പരാതികള്‍ കൂടുതല്‍ കാസര്‍കോട്ട്; പരാതിക്കാരെ പൊരിവെയിലത്ത് കാണും: ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് ഉജ്വല തുടക്കം; വേദിയിലേക്ക് LDF ന്റെ രോഷ പ്രകടനം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Oommen Chandy, Police, Chief Minister, Kerala, Kerala, Mass contact programme, Construction Work, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment