SWISS-TOWER 24/07/2023

ഫേസ്ബുക്ക് കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി; സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

 


ബാംഗ്ലൂര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയ ബദ്ധരാവുകയും ചെയ്ത ഒമ്പതാം തരം വിദ്യാര്‍ത്ഥിനി കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് തൂങ്ങിമരിച്ചു. ബാംഗ്ലൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 14 കാരിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഏലഹങ്ക ശേഷാദ്രിപുരം കോളജിലെ ബി.കോം വിദ്യാര്‍ത്ഥിയായ മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കാമുകനായ മനോജ് പ്രണയത്തില്‍ നിന്ന് പിന്മാറിയതിനാലാണ് താന്‍ ജീവനൊടുക്കിയതെന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. രണ്ടുമാസം മുമ്പാണ് ഇവര്‍ പരിചയപ്പെട്ടതും പ്രണയത്തിലായതും. പിന്നീട് പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കിയ മനോജ് മണിക്കൂറുകളോളം അവളുമായി സംസാരിക്കുന്നതും പതിവായി. ഒരു തവണ ഇവര്‍ കണ്ടുമുട്ടിയപ്പോള്‍ മനോജ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് വിധേയയാക്കിയതായും റിപോര്‍ട്ട് ഉണ്ട്. കൂടാതെ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകളും ഫേസ്ബുക്ക് ഐഡികളും കൈക്കലാക്കുകയും ചെയ്തു.

പെണ്‍കുട്ടിക്ക് യുവാവുമായുള്ള ബന്ധം വീട്ടുകാരറിയുകയും അത് നിരുത്സാഹപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ബന്ധം വീട്ടുകാരുടെ കണ്ണുവെട്ടിച്ച് മുന്നോട്ട് തന്നെ നീങ്ങി. അതിനിടെ പെണ്‍കുട്ടി തന്നെ വിവാഹം കഴിക്കണമെന്ന് മനോജിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ താന്‍ ഈ ബന്ധം വളരെ തമാശയായിട്ടാണ് കണ്ടതെന്ന് മനോജ് പറഞ്ഞത് പെണ്‍കുട്ടിയെ ദുഃഖിതയാക്കി. ഇതിനെത്തുടര്‍ന്നാണ് വീട്ടില്‍ ഒറ്റക്കായ സമയത്ത് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് വ്യക്തമാക്കി.

പെണ്‍കുട്ടി എഴുതിയ ആത്മഹത്യക്കുറിപ്പിലെ ഭാഗം:
I am depressed as Manoj is avoiding me. It is just two months since we met and fell in love. Everything was fine and I sacrificed everything to him. Even Manoj developed physical relationship with me. But now he says "I did everything for fun" and how can he do that to me? I am ruined and have no interest in life.

ഫേസ്ബുക്ക് കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി; സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു


Keywords:  Bangalore, National, Facebook, Rape, school, Molestation, Girl, Suicide, Parents, Police, Seshadripuram College, Yelahanka, schoolgirl, BCom student, romance, Mahalakshmi Layout police, depressed, Dumped by Facebook boyfriend, 14-year-old schoolgirl hangs self, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia