ജെ.പി.എച്ച്.എന്‍. സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളെ പട്ടിണിക്കിടുന്നു; പഴത്തൊലി തിന്നാന്‍ കല്‍പനയും
Nov 11, 2013, 09:19 IST
കാസര്‍കോട്: ജനറല്‍ ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് (ജെ.പി.എച്ച്.എന്‍) സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളെ ഭക്ഷണം നല്‍കാതെ അധികൃതര്‍ പട്ടിണിക്കിടുന്നതായി പരാതി. കുട്ടികളെക്കൊണ്ട് സ്‌കൂളും പരിസരവും ശുചീകരിപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായും ആക്ഷേപമുയര്‍ന്നു. മറ്റുചിലപ്പോള്‍ ആവശ്യത്തിന് ഭക്ഷണം നല്‍കാതെ അര്‍ധപട്ടിണിക്കിടുകയും ചെയ്യുന്നു.
രണ്ട് വര്‍ഷത്തെ പരിശീലനകോഴ്‌സില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി 44 പെണ്‍കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. 1,500 രൂപ കുട്ടികളില്‍ നിന്ന് ഭക്ഷണ ചിലവിലേക്ക് ഈടാക്കിയിരുന്നത് അടുത്തിടെയായി 1,034 രൂപയായി കുറച്ചിരിക്കുകയാണ്. ഭക്ഷണ ചിലവിലേക്ക് ഇത്രയും തുക മതിയാകുന്നു എന്ന കാരണം പറഞ്ഞാണ് ഇതെങ്കിലും പലപ്പോഴും കുട്ടികളെ പട്ടിണിക്കിടുകയോ, ആവശ്യത്തിന് ഭക്ഷണം നല്‍കാതിരിക്കുകയോ ആണ് ചെയ്യുന്നതെന്നാണ് കോഴിക്കോട്ടുകാരിയായ ഒരു വിദ്യാര്‍ത്ഥിനിയുടെ പിതാവ് രവി മാധ്യമപ്രവര്‍ത്തകരോട് പറയുന്നത്.
മിക്കദിവസവും കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കാറില്ലത്രെ. പഴം കഴിച്ചാല്‍ അതിന്റെ തോല് തിന്നുകൊള്ളാനും അതല്ലെങ്കില്‍ ഉണക്കി കട്ടിലിനടിയില്‍ സൂക്ഷിച്ചുവെച്ച് നാട്ടിലേക്ക് പോകുമ്പോള്‍ കൊണ്ടുപോകാനുമാണ് പ്രിന്‍സിപ്പാള്‍ പറയുന്നതെന്ന് കുട്ടികള്‍ പരാതിപ്പെട്ടു. പഴത്തിന്റെ തോല് പോഷക സമൃദ്ധമാണെന്നും അത് കഴിക്കുന്നതില്‍ കുറച്ചില്‍ തോന്നേണ്ട കാര്യമില്ലെന്നുമാണത്രെ പ്രിന്‍സിപ്പാളിന്റെ ഉപദേശം. സ്‌കൂളിന്റെ അകവും പുറവും അടുക്കളയുമെല്ലാം കുട്ടികളെ കൊണ്ട് കഴുകിപ്പിക്കുകയും അടിച്ച് വാരിപ്പിക്കുകയും ചെയ്യുന്നു. പഠിക്കാനുള്ള സമയത്താണ് ഇങ്ങനെ ചെയ്യിക്കുന്നതെന്നും പരാതിയുണ്ട്.
മുസ്ലിം കുട്ടികള്‍ക്ക് നിസ്‌കരിക്കാനുള്ള സ്ഥലത്ത് ടി.വി. കൊണ്ടുവെച്ച് തടസ്സം സൃഷ്ടിച്ചതായും പരാതിയുണ്ട്. വിദ്യാര്‍ത്ഥിനികള്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന മുറി പൂട്ടിയിട്ടിരിക്കുകയാണത്രെ. ഇതുസംബന്ധിച്ച് രണ്ട് മാസം മുമ്പ് ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. അതിന് ശേഷം വളരെ പ്രതികാരത്തോടെയാണ് പ്രിന്‍സിപ്പാള്‍ പെരുമാറുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. അടുക്കള ജോലിക്ക് നാല് ജീവനക്കാരുണ്ടെങ്കിലും അവരെ സഹായിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ ചെല്ലണമെന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
ഡി.എം.ഒ. പരാതി അന്വേഷിക്കാന്‍ സ്‌കൂളിലെത്തുകയും പരാതിയില്‍ കാര്യമുണ്ടെന്ന് മനസിലാക്കി പ്രിന്‍സിപ്പാളിന് താക്കീത് നല്‍കുകയും ചെയ്തിരുന്നുവെങ്കിലും പീഡനം തുടരുന്നതായാണ് പരാതി. ജുവൈനല്‍ ഹോമില്‍ കൊണ്ടിട്ടതുപോലെയാണ് നിശ്ചിത യോഗ്യത മൂലം പ്രവേശനം ലഭിക്കുകയും അംഗീകൃത ഫീസ് അടച്ച് പഠിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥിനികളോട് അധികൃതര്‍ കാട്ടുന്നത്. നേരത്തെ ഇവിടെ പഠിച്ച കുട്ടികള്‍ക്കാര്‍ക്കും സ്ഥാപനത്തെകുറിച്ച് യാതൊരു പരാതിയും ഇല്ലാത്തതിനാലാണ് തങ്ങളുടെ മക്കളെ ഇവിടെ ചേര്‍ത്തതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. മാനസിക പീഡനം സഹിക്കാനാവാതെ കുട്ടികള്‍ വല്ലകടുംകൈയും ചെയ്‌തേക്കുമോ എന്ന ഭയം തങ്ങള്‍ക്കുണ്ടെന്നാണ് ചില രക്ഷിതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറയുന്നത്.
സംഭവം വിവാദമായതോടെ സ്‌കൂളില്‍ തിങ്കളാഴ്ച രാവിലെ ഡി.എം.ഒയുടെ നേതൃത്വത്തില്‍ രക്ഷിതാക്കളുടേയും സ്‌കൂള്‍ അധികൃതരുടേയും യോഗംവിളിച്ചുചേര്‍ത്തിട്ടുണ്ട്. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
നേഴ്‌സിംഗ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന പീഡനം അന്വേഷിച്ച് നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഐ.എന്‍.എല്‍. നേതാക്കളായ അജിത്ത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, അസീസ് കടപ്പിറം, സി.എം.എ. ജലീല്‍, അബ്ദുര്‍ റഹ് മാന്‍ തെരുവത്ത്, സിദ്ദീഖ് ചേരങ്കൈ, നവോത്ഥാന സമിതി ജില്ലാ പ്രസിഡന്റ് ഹമീദ് സീസണ്‍ തുടങ്ങിയവര്‍ രംഗത്തുവന്നിട്ടുണ്ട്.

Keywords: Kasaragod, Nurses, Student, Kerala, JPHN, Food, Harassment, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.