ബലാത്സംഗം തടയാന്‍ കഴിയുന്നില്ലെങ്കില്‍ അത് ആസ്വദിക്കുക; സി.ബി.ഐ ഡയറക്ടര്‍
Nov 13, 2013, 11:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡല്‍ഹി: ബലാത്സംഗം തടയാന്‍ കഴിയുന്നില്ലെങ്കില്‍, അത് ആസ്വദിക്കുക എന്ന സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ പരാമര്‍ശം വിവാദമാകുന്നു. കായിക മത്സരങ്ങളില്‍ വാതുവെയ്പ് തടയാന്‍ കഴിയാത്ത സാഹചര്യത്തില്‍ അത് നിയമപരമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുന്ന അവസരത്തിലാണ് അദ്ദേഹം വാതുവെയ്പിനെ ബലാത്സംഗത്തോട് ഉപമിച്ചത്.
സ്പോര്‍ട്സിലെ ധാര്‍മ്മികതയും സത്യസന്ധതയും എന്ന വിഷയത്തില്‍ സി.ബി.ഐ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്. ചില സംസ്ഥാനങ്ങള്‍ ലോട്ടറികളും ടൂറിസ്റ്റ് റിസോട്ടുകളില്‍ കാസിനോകളും നടത്തുന്നുണ്ട്. മാത്രമല്ല കള്ളപ്പണം കൈവശമുള്ളവര്‍ക്ക് അത് വെളിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ തന്നെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നുമുണ്ട്. അങ്ങനെ വരുമ്പോള്‍ വാതുവെയ്പും നിയമവിധേയമാക്കുന്നതില്‍ തെറ്റില്ലെന്നാണ് ഡയറക്ടറുടെ വാദം.
വാതുവെയ്പ് തടയുന്നതിനോ അവ വെളിച്ചത്തുകൊണ്ടുവരുന്നതിനോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളില്ല. വാതുവെയ്പ് തടയാന്‍ കഴിയുന്നില്ലെങ്കില്‍ അത് ബലാത്സംഗം തടയാന്‍ കഴിയാത്തതിന് തുല്യമാണ്. അപ്പോള്‍ അത് ആസ്വദിക്കുകയാണ് വേണ്ടത്. പണം കൈവിടാതെ വാതുവെയ്പും നിയമവിധേയമാക്കി അതിലൂടെ വരുമാനമുണ്ടാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വാതുവെയ്പ് അഴിമതി തടയാന്‍ സഹായിക്കുമെങ്കില്‍ അതിനെ താനും പിന്തുണക്കുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡും പറഞ്ഞു. ബലാത്സംഗം ആസ്വദിക്കുക എന്ന രഞ്ജിത് സിന്‍ഹയുടെ പരാമര്‍ശത്തിനെതിരെ വനിതാസംഘടനകളും സാംസ്കാരിക പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയകളിലൂടെ ശക്തമായ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയതോടെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ വിശദീകരണവുമായി രംഗത്തുവന്നു. വാതുവെയ്പിനെക്കുറിച്ച് പറയുന്ന അവസരത്തില്‍ ബലാത്സംഗത്തെക്കുറിച്ച് ആ സമയത്ത് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നാണ് സിബിഐയുടെ വിശദീകരണം.
സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്ന ഒരു വ്യക്തി തന്നെ ബലാത്സംഗത്തെ കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശമാണ് നല്‍കിയിരിക്കുന്നതെന്ന് സി.പി.എം നേതാവ് വൃന്ദാ കാരാട്ട് പ്രതികരിച്ചു. രഞ്ജിത് സിന്‍ഹയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തി അദ്ദേഹം സ്ത്രീകളെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഡയറക്ടര്‍ പദവിയില്‍ തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും വൃന്ദ പറഞ്ഞു.
അതേസമയം സി.ബി.ഐ ഡയറക്ടര്‍ നടത്തിയ പരാമര്‍ശം അവിശ്വസനീയമെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റീന് ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്.
Keywords: CBI Director, Ranjit Sinha, Controversy, Sports, Delhi, Nationa, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.