Follow KVARTHA on Google news Follow Us!
ad

മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായതില്‍ അത്യധികം സന്തോഷം: അദ്വാനി

ബുധനാഴ്ച ഗുജറാത്ത് സന്ദര്‍ശനം നടത്തിയ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി Gujarat, Chief Minister, Narendra Modi, Prime Minister, L.K. Advani, Politics, Inauguration, National,
അഹമ്മദാബാദ്: ബുധനാഴ്ച ഗുജറാത്ത് സന്ദര്‍ശനം നടത്തിയ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി ഗുജറാത്ത് മുഖ്യമന്ത്രി  നരേന്ദ്രമോഡിയെ പ്രശംസകള്‍ കൊണ്ട് മൂടി. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി നേതൃത്വം മോഡിയെ തെരഞ്ഞെടുത്തപ്പോള്‍ അതിനെ ശക്തമായി  എതിര്‍ത്തിരുന്ന നേതാവാണ് അദ്വാനി.

എന്നാല്‍ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ  പൊതുവേദികളിലെല്ലാം നരേന്ദ്രമോഡിയെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു അദ്വാനി. നരേന്ദ്ര മോഡി ഗുജറാത്തില്‍ നടത്തിയ ഭരണ പരിഷ്‌ക്കാരങ്ങളെല്ലാം രാജ്യമെങ്ങും സംസാര വിഷയമാക്കിയിരിക്കയാണെന്നും അത്തരത്തിലുള്ള ഒരു വ്യക്തി രാജ്യത്തിന്റെ  പ്രധാനമന്ത്രിയാകുന്നത് സന്തോഷമമുള്ള കാര്യമാണെന്നും മോഡിയുടെ സാന്നിധ്യത്തില്‍  അദ്വാനി പറഞ്ഞു.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് എന്നിവയുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്വാനി മോഡിയെ കുറിച്ചുള്ള തന്റെ മുന്‍വിധികളെല്ലാം മാറ്റിക്കൊണ്ട് സംസാരിച്ചത്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ ഗുജറാത്തില്‍ കൂട്ടക്കുരുതിക്ക് നേതൃത്വം  നല്‍കിയ ഒരാളെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിന് അദ്വാനി കത്തയച്ചിരുന്നു. പാര്‍ട്ടിയില്‍ താന്‍ വഹിച്ചിരുന്ന  എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കുന്നതായും അദ്വാനി അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ  സമ്മര്‍ദത്തിനുവഴങ്ങി അദ്വാനി  രാജി തീരുമാനം പിന്‍വലിക്കുകയായിരുന്നു.

മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ എതിര്‍ത്തശേഷം ആദ്യമായാണ്  രണ്ടുപേരും ഒരു വേദിയില്‍ ഒരുമിച്ചു പങ്കെടുത്തത്. മോഡിയെ പൊതുവേദിയില്‍ അദ്വാനി പ്രശംസിച്ച് സംസാരിച്ചത് സ്റ്റേജില്‍ സന്നിഹിതരായവരെ ഞെട്ടിച്ചു. സംസ്ഥാനത്തെ പുരോഗതിയിലേക്ക് കൊണ്ടുവരാനായി എപ്പോഴും പുതിയ പുതിയ ആശയങ്ങള്‍ നടപ്പിലാക്കുന്ന വ്യക്തിയാണ് മോഡിയെന്ന് അദ്വാനി കൂട്ടിച്ചേര്‍ത്തു.

തന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അദ്വാനി തന്നില്‍ കണ്ട  ആത്മവിശ്വാസം രാജ്യത്ത് പുതിയ മാറ്റങ്ങള്‍ക്കിടയാക്കുമെന്ന് തുടര്‍ന്നു സംസാരിച്ച മോഡി പ്രതികരിച്ചു.

Gujarat, Chief Minister, Narendra Modi, Prime Minister, L.K. Advani, Politics,  ഗുജറാത്ത് സന്ദര്‍ശിക്കുന്ന അദ്വാനിക്ക് ചെല്ലുന്ന എല്ലാ വേദികളിലും പ്രത്യേക പരിഗണനയും പ്രധാന്യവും നല്‍കുന്ന വിധത്തിലായിരുന്നു മോഡി ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്. ചടങ്ങുകളെല്ലാം വിപുലമാക്കണമെന്നും അദ്വാനിക്ക് ഗംഭീര വരവേല്‍പ് നല്‍കണമെന്നും മോഡി പാര്‍ട്ടി അണികളോട് കര്‍ശനമായി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

Also Read:
മത്സ്യബന്ധനത്തിനിടെ തോണിയില്‍ നിന്നും തെറിച്ചുവീണ് തൊഴിലാളി മരിച്ചു

Keywords: Gujarat, Chief Minister, Narendra Modi, Prime Minister, L.K. Advani, Politics, Inauguration, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment