വിദ്യാരംഭം കുറിക്കാന്‍ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വന്‍ തിരക്ക്
Oct 14, 2013, 10:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: വിദ്യാരംഭം കുറിക്കാന്‍ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വന്‍ തിരക്ക്. ആയിരക്കണക്കിന് കുരുന്നുകളാണ് തിങ്കളാഴ്ച അറിവിന്റെ ആദ്യാക്ഷരം കുറിച്ചുകൊണ്ട് വാഗ്ദേവതയുടെ അനുഗ്രഹം നേടിയത്. ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും വിവിധ സ്ഥാപനങ്ങളിലും ഹരിശ്രീ കുറിക്കാനുള്ള ഒരുക്കങ്ങളാണ് നടത്തിയത്. ദേവീക്ഷേത്രങ്ങളിലാണ് കൂടുതലായും ഹരിശ്രീ കുറിക്കാന്‍ കുട്ടികള്‍ എത്തിയത്.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, തിരൂരിലെ തുഞ്ചന്‍പറമ്പ്, കോട്ടയം ജില്ലയിലെ പനച്ചിക്കാട്, എറണാകുളം പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരത്തെ ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, വിവിധ സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വിദ്യാരംഭച്ചടങ്ങുകള്‍ നടന്നു.
കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ ഹരിശ്രീ കുറിക്കാനായി പുലര്‍ച്ചെ തന്നെ ഭക്തജനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടു. പുലര്‍ച്ചെ മൂന്നു മണിയോടെ നട തുറന്നപ്പോള്‍ തന്നെ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതീ മണ്ഡപത്തില്‍ ഹരിശ്രീ കുറിക്കാനായി ആയിരക്കണക്കിന് മലയാളികളാണ് കുട്ടികളുമായി എത്തിയത്. മുഖ്യതന്ത്രി മഞ്ജുനാഥ അഡിഗയുടെ നേതൃത്വത്തിലാണ്
വിദ്യാരംഭ ചടങ്ങുകള്‍ നടന്നത്.
ക്ഷേത്രങ്ങള്‍ക്ക് പുറമെ ചില ക്രൈസ്തവ ദേവാലയങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തുന്നുണ്ട്. മൂന്നുവയസിനും അഞ്ചുവയസിനും ഇടയിലുള്ള കുട്ടികളാണ് ഹരിശ്രീ കുറിക്കാന്‍ എത്തിയത്. വെള്ളമുണ്ടുടുത്ത് കുട്ടികളെ മടിയിലിരുത്തി ഗുരുക്കന്മാര് ഹരിശ്രീ കുറിക്കുമ്പോള്‍ പല കുട്ടികളും കരഞ്ഞെങ്കിലും അവരെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതുവരെ മടിയിലിരുത്തി ലാളിച്ചും ഓമനിച്ചും ഹരിശ്രികുറിച്ചു. കുരുന്നുകളുടെ ആദ്യാക്ഷരം കുറിക്കുന്നതു കാണാന്‍ കാഴ്ചക്കാരായി നിരവധിപേരെത്തി.

Also Read:
പൊവ്വലില്‍ കാര്‍ മരത്തിലിടിച്ച് കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്
Keywords: Vidyarambham, Kollur Mookambika Temple, Kochi, Children, Temple, Ernakulam, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.