തിരുവനന്തപുരം: സര്‍ക്കാര്‍ ജോലി ലഭിക്കണമെങ്കില്‍ ഇനിമുതല്‍ മലയാള ഭാഷ നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള താല്‍ക്കാലിക നിയമനത്തിനുള്ള പ്രായപരിധി ഉയര്‍ത്താനും യോഗത്തില്‍ തീരുമാനമെടുത്തു. സ്‌കൂളില്‍ മലയാളം പഠിക്കാത്തവര്‍ ഇനി മുതല്‍ മലയാളം കൈകാര്യം ചെയ്യാന്‍ പഠിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ.
ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവില്ലെന്നാണ് മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ട തീരുമാനം. സര്‍ക്കാര്‍ ജോലിയില്‍ ഇപ്പോള്‍ തുടരുന്ന മലയാളം അറിയാത്തവരായ ഉദ്യോഗസ്ഥര്‍ പ്രൊബേഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന മലയാളം പരീക്ഷ പാസാകണമെന്നും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ഈ നിബന്ധന സര്‍ക്കാര്‍ ഒഴിവാക്കുന്നതിനെതിരെ നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുകളും അനുവദിച്ചിട്ടുണ്ട്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനങ്ങളുടെ പ്രായപരിധി കൂട്ടണമെന്ന് യുഡിഎഫ് മന്ത്രിസഭയ്ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇത് യോഗം അംഗീകരിക്കുകയായിരുന്നു. ഇതനുസരിച്ചു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനങ്ങളുടെ കുറഞ്ഞ പ്രായപരിധി 41 ആക്കി ഉയര്‍ത്തി. പിന്നോക്ക വിഭാഗങ്ങള്‍ക്ക് 44 വയസായിരിക്കും കുറഞ്ഞ പ്രായപരിധി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 48 വയസായിരിക്കും ഉയര്‍ന്ന പ്രായപരിധിയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു.
Also Read:
അര്‍ബുദ ബാധിതനായ 20കാരന്‍ ചികിത്സയ്ക്ക് സഹായം തേടുന്നു
Keywords: Malayalam Language, Stricted, Employment Exchange, Thiruvananthapuram, Government-employees, Cabinet, UDF, Complaint, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവില്ലെന്നാണ് മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ട തീരുമാനം. സര്‍ക്കാര്‍ ജോലിയില്‍ ഇപ്പോള്‍ തുടരുന്ന മലയാളം അറിയാത്തവരായ ഉദ്യോഗസ്ഥര്‍ പ്രൊബേഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന മലയാളം പരീക്ഷ പാസാകണമെന്നും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ഈ നിബന്ധന സര്‍ക്കാര്‍ ഒഴിവാക്കുന്നതിനെതിരെ നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുകളും അനുവദിച്ചിട്ടുണ്ട്.

അര്‍ബുദ ബാധിതനായ 20കാരന്‍ ചികിത്സയ്ക്ക് സഹായം തേടുന്നു
Keywords: Malayalam Language, Stricted, Employment Exchange, Thiruvananthapuram, Government-employees, Cabinet, UDF, Complaint, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.