പാലത്തില്‍നിന്നും പുഴയില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച കമിതാക്കളെ കണ്ടെത്താനായില്ല

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചാവക്കാട്: ചേറ്റുവ പാലത്തില്‍നിന്നും പുഴയില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച കമിതാക്കളെ ഇനിയും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

പോലീസും മുനക്കക്കടവിലെ ബോട്ട് തൊഴിലാളികളും നാട്ടുകാരും രാത്രി വൈകുവോളം തിരച്ചില്‍ നടത്തിയെങ്കിലും കമിതാക്കളെ കണ്ടെത്താനായില്ല. തൃപ്രയാര്‍ പണിക്കശ്ശേരി എടക്കാട് ബാബുവിന്റെ മകന്‍ ധനേഷ് (22), തൃപ്രയാര്‍ അരയംപറമ്പില്‍ ഷാജിയുടെ മകള്‍ ശ്രേയ (17) എന്നിവരാണ് പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വലപ്പാട് ഭാരത് വിദ്യാമന്ദിര്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ശ്രേയ .തൃശൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെബ് ഡിസൈനിങ് വിദ്യാര്‍ഥിയാണ് ധനേഷ്.  ധനേഷിന്റെ  ബൈക്ക് മൂന്നാംകല്ലില്‍ നിന്നും കണ്ടെത്തിയതോടെയാണ് പുഴയില്‍ ചാടിയത് ശ്രേയയും ധനേഷുമാണെന്ന് വ്യക്തമായത്.

മൂന്നാംകല്ലില്‍ ബൈക്ക് വെച്ച് ചേറ്റുവ പാലത്തിലൂടെ നടന്നുവന്ന ഇരുവരും ഷാളുകൊണ്ട് കൈകെട്ടി പുഴയിലേക്ക് ചാടുകയായായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പാലത്തിലൂടെ പോയ മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് കമിതാക്കള്‍ പുഴയില്‍ ചാടുന്നത് കണ്ടത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ചാറ്റല്‍ മഴ ഉള്ള സമയത്താണ് ഇരുവരും പുഴയില്‍ ചാടിയത്. അതുകൊണ്ടുതന്നെ  പുഴയില്‍ മത്സ്യത്തൊഴിലാളികളോ കടവില്‍ നാട്ടുകാരോ ഉണ്ടായിരുന്നില്ല. സിഐ കെ.ജി. സുരേഷ്, വാടാനപ്പള്ളി എസ്.ഐ ടി.പി. ഫര്‍ഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഭവം നടന്ന ഉടനെ സ്ഥലത്തെത്തി.

പാലത്തില്‍നിന്നും പുഴയില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച കമിതാക്കളെ കണ്ടെത്താനായില്ല
Shreya
മുനക്കക്കടവ് സ്വദേശികളായ പോക്കാക്കില്ലത്ത് റസാഖ്, പോക്കാക്കില്ലത്ത് ഷൗക്കത്ത് എന്നിവരുടെ നേതൃത്വത്തില്‍ ബോട്ടില്‍ മത്സ്യത്തൊഴിലാളികളും രാജാ ഐലന്‍ഡിലെ ബോട്ടില്‍ സിഐയുടെ നേതൃത്വത്തില്‍ പോലീസും തിരച്ചില്‍ ആരംഭിച്ചു.

ചേറ്റുവ പുഴയില്‍ മണിക്കൂറുകളോളം തിരച്ചില്‍
നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല.

Also Read:
പാസ്‌പോര്‍ട്ട് കേസില്‍ അറസ്റ്റിലായ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
Keywords:  Shreya,Lovers jumped to river could not be found, Suicide Attempt, Parents, Students, Police, Vehicles, Passengers, Boats, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia