ഐസ്‌ക്രീം കേസ്: സിബിഐ അന്വേഷണം ആവശ്യപെട്ട് വി.എസിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂ ഡെല്‍ ഹി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീംകോടതിയില്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വി.എസ് സമര്‍പിച്ച ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

വ്യവസായ മന്ത്രി  പി.കെ.കുഞ്ഞാലിക്കുട്ടി പ്രതിപ്പട്ടികയില്‍ ഉള്‍പെട്ടതിനാല്‍ അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേസ് അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ ലോക്കല്‍ പോലീസ്  കേസന്വേഷണം നടത്തിയാല്‍ എങ്ങുമെത്തില്ല. മാത്രമല്ല കേസ് അട്ടിമറിക്കാനായി  ഇരകള്‍ക്കും സാക്ഷികള്‍ക്കും പണം നല്‍കിയിരുന്നതായി കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ കെ. എ റൗഫ് വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍  പ്രതികള്‍ നല്‍കിയ  പണത്തിന്റെ സോത്രസ് അന്വേഷണത്തില്‍ ഉള്‍പെട്ടിട്ടില്ലെന്ന് ഹര്‍ജിയില്‍ വിഎസ് ആരോപിച്ചു. എന്നാല്‍ ആരോപണത്തിന് തെളിവില്ലെന്ന് പറഞ്ഞ് ഹൈക്കോടതി വിഎസിന്റെ ഹര്‍ജി തള്ളിയിരുന്നു. അതേസമയം റൗഫിന്റെ വെളിപ്പെടുത്തല്‍ ശരിയെങ്കില്‍ അത് ആശങ്കാജനകമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ താന്‍ കൂട്ടുനിന്നുവെന്ന കെ.എ റൗഫിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ പ്രമുഖരെ ഒഴിവാക്കാന്‍ വേണ്ടി ജഡ്ജിമാര്‍ക്ക്  പണം നല്‍കിയാണ് കേസ് അട്ടിമറിച്ചതെന്നും റൗഫ് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ഐസ്‌ക്രീം കേസ്: സിബിഐ അന്വേഷണം ആവശ്യപെട്ട് വി.എസിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍ഇരകളെയും സാക്ഷികളെയും മാത്രമല്ല നീതിന്യായ വ്യവസ്ഥയെ വരെ സ്വാധീനിച്ചെന്ന റൗഫിന്റെ വെളിപ്പെടുത്തല്‍ ജനങ്ങള്‍ക്ക് കോടതിയോടുള്ള വിശ്വാസവും ബഹുമാനവും ചോദ്യം ചെയ്യപ്പെടുകയാണ്. എന്നാല്‍ പുനരന്വേണഷത്തില്‍ കേസ് അട്ടിമറിക്കാന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന അന്വേഷണ റിപോര്‍ട്ടിനെ തുടര്‍ന്ന്
കേസ് എഴുതി തള്ളുകയായിരുന്നു. അന്വേഷണ റിപോര്‍ട്ട് കോഴിക്കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് ഹൈക്കോടതിയെ സമീപിച്ചത്.

Also Read:
മത്സ്യവില്‍പനക്കാരിയുടെ ജീവിതം വഴിമുട്ടിച്ച് സാമൂഹ്യവിരുദ്ധരുടെ പരാക്രമം

Keywords: V.S Achuthanandan, Supreme Court of India, Ice cream case, CBI, High Court of Kerala, P.K Kunjalikutty, K.A.Rauf, Report, Kozhikode, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia