ശിവന്‍ ഓട്ടോ തള്ളുന്ന അമീര്‍ ചിത്രം വിവാദമായി; യൂണിറ്റ് ഡയറക്ടറെ അറസ്റ്റ് ചെയ്തു
Oct 12, 2013, 17:31 IST
ഡല്‍ഹി: ബോളിവുഡ് താരം ആമിര്‍ ഖാന്റെ പുതിയ ചിത്രമായ 'പികെ' യുടെ ചിത്രീകരണത്തിനിടയില്‍ യൂണിറ്റ് ഡയറക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പൊതു സ്ഥലത്തുവെച്ച് ചിത്രീകരിച്ചതിനാണ് പോലീസ് യൂണിറ്റ് ഡയറക്ടറെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലാണ് സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം നടന്നത്.
ഷൂട്ടിംഗിനിടയില്‍ ഹിന്ദു ദൈവമായ ശിവന്‍ മുസ്ലീം സ്ത്രീകള്‍ ഇരുന്നിരുന്ന ഓട്ടോറിക്ഷ തള്ളുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് ജനങ്ങള്‍ രോഷാകുലരായത്. ദൈവം മുസ്ലീം സ്ത്രീകള്‍ ഇരുന്ന ഓട്ടോ തള്ളുന്ന രംഗം ചിത്രീകരിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. തുടര്‍ന്ന് പോലീസ് ഐപിസി 295എ, 153 വകുപ്പുകള്‍ പ്രകാരം യൂണിറ്റ് ഡയറക്ടര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത് സ്വപ്‌നം കാണുന്ന സീനാണ് ചിത്രീകരിച്ചതെന്നും ഇത് ഷൂട്ട് ചെയ്യാന്‍ അനുമതി വാങ്ങിയിരുന്നുവെന്നുമാണ്. പോലീസ് സിനിമയുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പ്രതിഷേധമാണ് വെള്ളിയാഴ്ച യൂണിറ്റ് ഡയറക്ടറെ അറസ്റ്റ് ചെയ്യാനിടയാക്കിയത്. എന്നാല്‍ സിനിമയില്‍ നായകനായ ആമിര്‍ ഖാനെതിരെ കേസെടുത്തിട്ടില്ല.
Keywords: National, New Delhi, Ameer Khan, Entertainment, Police, Arrest, Muslim, Cinema, Case, FIR against Aamir Khan for hurting religious sentiments, Aamir Khan's PK misses festive release, Member of Aamir Khan's film crew arrested, Has Aamir Khan decided not to promote Dhoom:3?, Rajkumar Hirani, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.