മുഖ്യമന്ത്രിയുടെ പേര് പറയാന്‍ കോടതിക്ക് ഭയം: വി.എസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പുറത്തുപറയാന്‍ കോടതിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതി പരിഗണിക്കവെ മുഖ്യമന്ത്രിയുടെ പേര് എടുത്തുപറയാതെ  സലിംരാജിന് പിന്നില്‍ സ്വാധീനമുള്ള ശക്തിയെന്ന് മാത്രമാണ് കോടതി പറയുന്നത്.

എന്നാല്‍ ആ ശക്തി ആരെന്ന് പറയാന്‍ കോടതി മടിക്കുകയാണെന്നും വി.എസ് കടകംപള്ളിയില്‍ പറഞ്ഞു. കടകംപള്ളിയില്‍ ഭൂമിതട്ടിപ്പിന് ഇരയായവരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്.

വലിയ സര്‍പ്പത്തെ കാണുമ്പോള്‍ അറച്ചു നില്‍ക്കുന്നത് പോലെ ഉമ്മന്‍ചാണ്ടിയെ കാണുമ്പോള്‍ കോടതി ഭയപ്പെട്ടു നില്‍ക്കുകയാണ്. ഭയം വെടിഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ പേര് പറയാന്‍ കോടതി തയാറാകണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. കടകംപള്ളിയില്‍ മുപ്പതോളം കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി വ്യാജ തണ്ടപ്പേര്‍ ചമച്ച് തട്ടിയെടുത്തു എന്നാണ് പരാതി.

രാഷ്ട്രീയ- ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ചാണ് സലീംരാജ് ഉള്‍പെട്ട സംഘം ഭൂമി തട്ടിയെടുത്തത്. ഭൂമി തട്ടിപ്പുകേസ് അന്വേഷിക്കാന്‍ സിബിഐയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഭൂവുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

സലിംരാജിന്റെ ഭൂമി തട്ടിപ്പ് കേസുകളില്‍ നടത്തേണ്ടുന്ന വിജിലന്‍സ് അന്വേഷണം കാലതാമസമെടുക്കുന്നതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

പത്ത് ദിവസത്തിനകം കേസില്‍ പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നുള്ള  ഇടക്കാല ഉത്തരവും കോടതിപുറത്തിറക്കി. മന്ത്രിമാരും ഉന്നതരും ഉള്‍പ്പെടെ ആരും അന്വേഷണത്തില്‍ ഇടപെടാന്‍ ശ്രമിക്കരുതെന്നും, ഇത്തരം സംഭവമുണ്ടായാല്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്നും കോടതിയുടെ മുന്നറിയിപ്പുണ്ട്.

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ കോടതിക്ക് ഭയം: വി.എസ്സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കണം. സലിംരാജ്, ഭാര്യ ഷംസാദ്, കെ.കെ. ദിലീപ് എന്നിവര്‍ക്കെതിരെയും കടകംപള്ളിയില്‍ വില്ലേജ് ഓഫിസര്‍മാരായ വിദ്യോദയകുമാര്‍, കെ. അജിത്കുമാര്‍, പി.എന്‍. സുബ്രഹ്മണ്യപിള്ള, തിരുവനന്തപുരം ഉളിയാറത്തുഴ വില്ലേജ് ഓഫിസിലെ സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ എസ്.എസ്. ഷാജി തുടങ്ങിയവര്‍ക്കെതിരെയുമാണു ഹര്‍ജിഭാഗം ആരോപണമുന്നയിക്കുന്നത്.

Also Read:
കള്ളക്കടത്ത് സ്വര്‍ണമൊഴുകുന്നു; 5 കിലോ സ്വര്‍ണവുമായി കാസര്‍കോട്ടുകാരനടക്കം 2 പേര്‍ പിടിയില്‍
Keywords:  Chief Minister, Oommen Chandy, V.S Achuthanandan, Court, Thiruvananthapuram, Accused, Complaint, Media, Politics, Report, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia