Follow KVARTHA on Google news Follow Us!
ad

രാഷ്ട്രീയ വിവാദങ്ങള്‍ സര്‍ക്കാരിനെ ബാധിക്കുന്നതിലെ നിരാശ തുറന്നു പറഞ്ഞ് ഇബ്രാഹിം കുഞ്ഞിന്റെ അഭിമുഖം

യുഡിഎഫ് സര്‍ക്കാര്‍ വീണുപോകുന്ന വിധത്തില്‍ കോണ്‍ഗ്രസിലും മുന്നണിയിലുമുണ്ടായ പ്രശ്‌നങ്ങള്‍ കേരളത്തിന്റെ വികസനത്തെ ബാധിക്കുന്ന VK Ibrahim Kunju revealed, Unhappiness, About political, Controversies, Politics, UDF, V. K Ibrahim Kunju, Muslim-League, Television, Darshana TV, Programme, Road, Thiruvananthapuram, Kerala, Malayalam News, National News, Kerala News
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ വീണുപോകുന്ന വിധത്തില്‍ കോണ്‍ഗ്രസിലും മുന്നണിയിലുമുണ്ടായ പ്രശ്‌നങ്ങള്‍ കേരളത്തിന്റെ വികസനത്തെ ബാധിക്കുന്ന തരത്തിലായിപ്പോകുന്നതില്‍ നിരാശ തോന്നിയ സന്ദര്‍ഭങ്ങളുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്.

മുസ്ലിം ലീഗ് ബാഫഖി തങ്ങളുടെ കാലം മുതല്‍ പുലര്‍ത്തുന്ന രാഷ്ട്രീയ മാന്യതവിട്ട് യാതൊരു നീക്കവും നടത്തിയിട്ടില്ല. എന്നാല്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള അത്തരം ശ്രമങ്ങള്‍ മറ്റൊരു ഘടക കക്ഷികളുടെയും ഭാഗത്തുനിന്നുമുണ്ടായിട്ടേയില്ലെന്നു പറയാനാകില്ല. അത് ഓരോരുത്തരുടെയും സംസ്‌കാരവുമായി ബന്ധപ്പെട്ട കാര്യമാണെന്നും ദര്‍ശന ടിവിയുടെ ടോക് ടൈം പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം തുറന്നടിച്ചു. വി.കെ ഇബ്രാംഹിം കുഞ്ഞുമായുള്ള ടോക് ടൈം 21നു ശനിയാഴ്ച രാത്രി 8.30ന് സംപ്രേഷണം ചെയ്യും.

കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണത്തിനിടയില്‍ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചതായി ഇബ്രാംഹിം കുഞ്ഞ് പറഞ്ഞു. എന്നാല്‍ അവയുടെ തിളക്കം കെടുത്തുന്ന വിധത്തിലാണ് രാഷ്ട്രീയ വിവാദങ്ങള്‍ സര്‍ക്കാരിനെ ബാധിച്ചത്. അത് വിഷമമുണ്ടാക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതൃത്വത്തെയും മുന്നണി നേതൃത്വത്തെയും അറിയിക്കുകയും ചെയ്തു.

പൊതുമരാമത്ത് രംഗത്തെ അഴിമതി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടങ്ങിവയ്ക്കാന്‍ കഴിഞ്ഞതു തന്റെ ഭരണ കാലത്തെ നേട്ടമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇ ടെന്‍ഡറും ഇ പേയ്‌മെന്റ് സംവിധാനവും നടപ്പാക്കിയതുതന്നെ പ്രധാന കാര്യം. ഇതിനു പുറമേ റോഡ് നിര്‍മാണത്തില്‍ കരാറുകാര്‍ക്ക് പെര്‍ഫോമന്‍സ് ഗാരന്റി വ്യവസ്ഥ നടപ്പാക്കാന്‍ പോവുകയാണ്. അതോടെ, റോഡ് പണിത് വെറുതേ ഇട്ടിട്ടു പോകാന്‍ അവര്‍ക്ക് കഴിയാതെ വരും. നിശ്ചിത കാലത്തേക്ക് ഗാരന്റി ഉറപ്പാക്കിയേ പറ്റൂ. തുടക്കത്തില്‍ ഒരു വര്‍ഷ ഗാരന്റിയും മൂന്നു വര്‍ഷ ഗാരന്റിയുമാണ് വ്യവസ്ഥ ചെയ്യുക. അടുത്ത ഘട്ടമായി ഇത് അഞ്ച് വര്‍ഷമാക്കും.

പൊതുമരാമത്ത് മാന്വല്‍ പരിഷ്‌കരിച്ചത് മറ്റൊരു വലിയ കാല്‍വയ്പാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയില്‍ പലതവണ പല സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടു നടക്കാതെ പോയകാര്യമാണിത്. മാന്വല്‍ പരിഷ്‌കരിക്കുന്നതോടെ അഴിമതിക്കുള്ള പഴുതുകള്‍ അടയും. ഇത് അട്ടിമറിക്കാന്‍ പലതരം സമ്മര്‍ദങ്ങളുണ്ടായെന്നും എന്നാല്‍ അത്തരം സമ്മര്‍ദങ്ങളെ മറികടന്നു മുന്നോട്ടു പോകാന്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും നേതാക്കള്‍ ഉറച്ച പിന്തുണ നല്‍കിയെന്നും മന്ത്രി പറഞ്ഞു.

ദേശീയ പാത വികസന കാര്യത്തില്‍ കേന്ദ്രം പറയുന്നതുപോലെ ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ നല്‍കിയിട്ടുണ്ട്. ദേശീയപാത 47, 17 എന്നിവയൊഴികെയുള്ളവയുടെ കാര്യത്തില്‍ കേന്ദ്രം വിട്ടുവീഴ്ച ചെയ്യാമെന്നും സമ്മതിച്ചിട്ടുണ്ട്.

ദേശീയ പാത ഉള്‍പെടെയുള്ള റോഡ് വികസനത്തിനെതിരേ സമരങ്ങള്‍ നടത്തുന്നത് ബാഹ്യ ശക്തികളാണെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. സമരം ചെയ്യുന്ന സംഘടനകളും വ്യക്തികളും അതാതു പ്രദേശത്തുള്ളവരല്ല. അവരുടെയൊക്കെ ഉദ്ദേശ ലക്ഷ്യങ്ങളെന്താണെന്ന് അന്വേഷിക്കേണ്ടതുതന്നെയാണെന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

VK Ibrahim Kunju revealed, Unhappiness, About political, Controversies, Politics, UDF, V. K Ibrahim Kunju, Muslim-League, Television, Darshana TV, Programme, Road, Thiruvananthapuramഇവിടെ മറ്റിടങ്ങളിലേക്കാള്‍ ആക്റ്റിവിസം കൂടുതലാണ്. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഭൂമി ഏറ്റെടുക്കലും മറ്റും ബാധിക്കുന്നവരല്ല എതിര്‍പ്പുമായി രംഗത്തുവരുന്നത്. അതേസമയം, വികസനത്തിനു ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് വിപണിയിലെ വില നല്‍കണം എന്ന കാര്യത്തില്‍ സര്‍ക്കാരിനു രണ്ടഭിപ്രായമില്ല. എന്നാല്‍ ഭൂമാഫിയ ഇടപെട്ട കൃത്രിമമായി ഭൂമി വില ഉയര്‍ത്തുന്ന സാഹചര്യങ്ങളുമുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

Keywords: VK Ibrahim Kunju revealed, Unhappiness, About political, Controversies, Politics, UDF, V. K Ibrahim Kunju, Muslim-League, Television, Darshana TV, Programme, Road, Thiruvananthapuram, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment