1 കോടിയുടെ പാന്‍ ഉല്‍പന്നങ്ങളുമായി പിടിയിലായ പ്രതികള്‍ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: ഒരു കോടി രൂപയോളം വിലവരുന്ന പാന്‍മസാല ഉല്‍പന്നങ്ങളുമായി കഴിഞ്ഞദിവസം മലപ്പുറം പോലീസ് പിടികൂടിയ രണ്ടുപേര്‍ മണിക്കൂറുകള്‍ക്കകം തന്നെ ജാമ്യത്തിലിറങ്ങി. 10 പായ്ക്കറ്റ് പാന്‍മസാല കൈവശം വെച്ചതിന് രണ്ടുപേരെ 14 ദിവസം റിമാന്‍ഡിലയച്ച മലപ്പുറം തിരൂര്‍ സ്‌റ്റേഷനിലാണ് സംഭവം. ബി.പി. അങ്ങാടി സ്വദേശി മോഹനന്‍, ആലത്തിയൂര്‍ സ്വദേശി ഹുസൈന്‍ എന്നിവര്‍ക്കെതിരെയാണ്  കഴിഞ്ഞദിവസങ്ങളില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം തിരൂര്‍ പോലീസ് കേസെടുത്തത്.

ഈ സാഹചര്യത്തില്‍ കോടികള്‍ വിലവരുന്ന പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടിക്കപ്പെട്ടിട്ടും അവരെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ജാമ്യത്തില്‍ വിട്ടയച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗുഡ്‌സ് വാഗണ്‍ വാടകയ്‌ക്കെടുത്ത് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിരോധിച്ച പാന്‍ ഉല്‍പന്നങ്ങള്‍ എത്തിക്കുന്ന മൊത്തവിതരണ സംഘത്തില്‍ പെട്ട രണ്ടുപേരാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിടിയിലായത്.
1 കോടിയുടെ പാന്‍ ഉല്‍പന്നങ്ങളുമായി പിടിയിലായ പ്രതികള്‍ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം

സിഗററ്റ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രിവന്‍ഷന്‍ ആക്ട് നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് അറസ്റ്റിലായ പ്രതികള്‍ രാത്രിയോടെ ജാമ്യത്തിലിറങ്ങുകയായിരുന്നു.

പ്രതികളില്‍ നിന്നും പിടിച്ചെടുത്ത കോടികള്‍ വിലവരുന്ന പാന്‍ ഉല്‍പന്നങ്ങള്‍ ഗുഡ്‌സ് ട്രെയിനില്‍ തിരൂരിലെത്തിച്ചിട്ടും പരിശോധന കൂടാതെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതിന് ശേഷമാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ പോലീസുകാര്‍ക്ക് പണം നല്‍കിയതിനാലാണ് എളുപ്പത്തില്‍ വിട്ടയച്ചതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Also read:
കൊലക്കേസ് പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു
Keywords:  Arrest, Cash, Kerala, Malappuram, Pan-masala-sale, Police, Remanded, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia